IndiaLatest

എട്ടാം ക്ലാസ്സ് വരെ ഓണ്‍ലൈന്‍ അധ്യയനം; മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂദല്‍ഹി: ഓണ്‍ലൈന്‍ ഡിജിറ്റല്‍ വിദ്യാഭ്യാസം ആസൂത്രണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് അവയുടെ സമയദൈര്‍ഘ്യം, പ്രദര്‍ശന സമയം, സമഗ്രത, ഓണ്‍ലൈന്‍ – ഓഫ്ലൈന്‍ പ്രവര്‍ത്തനങ്ങളുടെ സന്തുലനം എന്നിവയുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കാന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കേന്ദ്ര മാനവവിഭവശേഷി വകുപ്പ് പുറത്തിറക്കി. അതുനുസരിച്ച്‌ പ്രീപ്രൈമറി ക്ലാസുകള്‍ അരമണിക്കുര്‍ മാത്രമേ പാടുള്ളു.

ഒന്നു മുതല്‍ 12 വരെ ലഭ്യമായ എന്‍സിആര്‍ടി ഇയുടെ അക്കാദമിക് കലണ്ടര്‍ പിന്തുടരുകയോ തിരഞ്ഞെടുക്കുകയോ ചെയ്യണം. ഒന്നു മുതല്‍ എട്ടു വരെ – ഓണ്‍ലൈന്‍ അധ്യയനം രണ്ടു സെഷനുകളില്‍ കൂടാന്‍ പാടില്ല. ഈ ഓരോ സെഷനും 30 മുതല്‍ 45 മിനിട്ടുകള്‍ക്ക് ഇടയില്‍ മാത്രം ദൈര്‍ഘ്യമുള്ളത് ആയിരിക്കണം.9 മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ – അധ്യയനം നാലു സെഷനില്‍ കൂടാന്‍ പാടില്ല.

ഈ ഓരോ സെഷനും 30 മുതല്‍ 45 മിനിട്ടുകള്‍ക്ക് ഇടയില്‍ മാത്രം ദൈര്‍ഘ്യമുള്ളത് ആയിരിക്കണം. ഡിജിറ്റല്‍ ഉപകരണങ്ങള്‍ ലഭ്യമായവരും ഭാഗികമായോ പൂര്‍ണമായോ ലഭ്യമല്ലാത്തവരുമായ രാജ്യത്തെ എല്ലാ പഠിതാക്കള്‍ക്കും എന്‍സിആര്‍ടി യുടെ ആള്‍ട്ടര്‍നേറ്റീവ് അക്കാദമിക കലണ്ടര്‍ ഉപയോഗിക്കുന്നുണ്ട് എന്ന് ഉറപ്പ് ആക്കാന്‍ പുതിയ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്ന

ഡിജിറ്റല്‍ വിദ്യാഭ്യാസ കാലഘട്ടത്തിലെ ശാരീരിക – മാനസിക ആരോഗ്യവും സ്വാസ്ഥ്യവും സൈബര്‍ സുരക്ഷയും ധാര്‍മികപരമായ ശീലങ്ങളും എന്നിവയെല്ലാം പരിഗണിച്ചാണ് മാര്‍ഗ്ഗ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. മാര്‍ഗ നിര്‍ദേശങ്ങള്‍ കേന്ദ്ര മാനവവിഭവ ശേഷി വികസന മന്ത്രി രമേശ് പൊക്രിയാല്‍ നിഷാങ്ക് ഓണ്‍ലൈനിലൂടെ ന്യൂഡല്‍ഹിയില്‍ ‍പ്രകാശനം ചെയ്തു. മന്ത്രാലയത്തിന്റെ ചുമതലയുള്ള സഹമന്ത്രി സഞ്ജയ് ധോത്രെയും സന്നിഹിതനായിരുന്നു. രാജ്യത്തെ 240 ദശലക്ഷം കുട്ടികളെ കൊവിഡ്19 മഹാമാരി ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ബാധിച്ചതായി നിഷാങ്ക് അഭിപ്രായപ്പെട്ടു. മഹാമാരി ഉയര്‍ത്തിയ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതിന് രാജ്യത്തെ വിദ്യാലയങ്ങളുടെ ഭാഗത്തുനിന്ന് നടപടികള്‍ ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതുവരെ പിന്തുടര്‍ന്നിരുന്ന അധ്യാപന- പഠനരീതികള്‍, ഉടച്ചു വാര്‍ക്കുന്നതിനൊപ്പം, വീടുകളിലും വിദ്യാലയങ്ങളിലും ഇരുന്നു കൊണ്ട് തന്നെ അധ്യയനം സാധ്യമാക്കുന്ന ഗുണമേന്മയുള്ള ഒരു വിദ്യാഭ്യാസരീതി അവതരിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

രാജ്യത്തെ ഡിജിറ്റല്‍ / ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തെപ്പറ്റിയുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഗുണമേന്മ ഉറപ്പാക്കി കൊണ്ടുള്ള ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനുള്ള മാര്‍ഗ്ഗരേഖ തുറന്നു നല്‍കിയതായും കേന്ദ്ര മന്ത്രി അഭിപ്രായപ്പെട്ടു. സ്‌കൂള്‍ അധികാരികള്‍, അധ്യാപകര്‍, അധ്യാപക പരിശീലനം നല്‍കുന്നവര്‍, മാതാപിതാക്കള്‍, വിദ്യാര്‍ഥികള്‍ തുടങ്ങി ഒട്ടനവധി പേര്‍ക്ക് ഈ മാര്‍ഗനിര്‍ദേശങ്ങള്‍ ഉപകാരപ്രദമാകും എന്നും മന്ത്രി വ്യക്തമാക്കി. മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ക്കായി താഴെപ്പറയുന്ന ലിങ്ക് സന്ദര്‍ശിക്കുക

https://mhrd.gov.in/sites/upload_files/mhrd/files/upload_document/pragyata-guidelines.pdf

Related Articles

Back to top button