KeralaLatestThiruvananthapuram

ടേക്ക് എ ബ്രേക്ക് പുനരാരംഭിച്ചു

“Manju”

പോത്തന്‍കോട് : രുചി വൈവിധ്യങ്ങളുടെ കലവറ ഒരുക്കി ടേക്ക് ബ്രേക്ക് ഇന്ന് (09-07-2023)  പുനരാരംഭിച്ചു. രാവിലെ 9.45 ന്  നടന്ന ഉദ്ഘാടന ചടങ്ങ് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നംജ്ഞാന തപസ്സി ഭദ്രദീപം തെളിച്ച്  നിർവഹിച്ചു. കേരളത്തനിമയുള്ള വിഭവങ്ങള്‍, ചൈനീസ്, നോർത്ത് ഇന്ത്യന്‍, സൗത്ത് ഇന്ത്യൻ വിഭവങ്ങള്‍ എന്നിവയുടെ രുചിഭേദ ആസ്വദിക്കുന്നതിനുള്ള അവസരം ഇവിടെ ഒരുക്കിയിരിക്കുന്നു. പുതുതായി ഇതിനോടൊപ്പം ഒരു തട്ടുകടയും ആരംഭിച്ചിട്ടുണ്ട്. വിശാലമായ പാർക്കിംഗ് സൗകര്യം, വൃത്തിയുള്ള ടോയ്ലറ്റ്, വിശ്രമ സൗകര്യങ്ങള്‍ എന്നിവ ടേക്ക്  എ ബ്രേക്കില്‍ ലഭ്യമാണ്. ഭക്ഷണം പാഴ്സല്‍ സര്‍വ്വീസായും ലഭിക്കും. ബുക്കിങ്ങിനായി 9847394610 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Related Articles

Back to top button