IndiaLatest

കാര്‍ഷിക പരിഷ്കരണം കര്‍ഷകര്‍ക്ക് പുതിയ വാതായനങ്ങള്‍ തുറന്നുനല്‍കി- പ്രധാനമന്ത്രി

“Manju”

കാർഷിക പരിഷ്കരണങ്ങൾ രാജ്യത്തെ കർഷകർക്കു പുതിയ വാതിലുകൾ തുറന്നു നൽകി; അവർക്കു പുതിയ അവകാശങ്ങൾ നൽകി- പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കേന്ദ്ര സർക്കാരിനെതിരെ കർഷകർ സമരം തുടരുന്നതിനിടെയാണു പ്രധാനമന്ത്രിയുടെ വാക്കുകൾ. അധ്വാനിക്കുന്ന കർഷകരുടെ ക്ഷേമത്തിനായി പ്രതിജ്ഞാബദ്ധനാണ്. പരിഷ്കരണങ്ങൾ കർഷകർക്കായി പുതിയ വാതിലുകൾ തുറന്നുനൽകിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തെ കര്‍ഷകരുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണു നടപ്പാക്കിയത്. പല സര്‍ക്കാരുകളും ഇതുവരെ വാഗ്ദാനം മാത്രമാണു നല്‍കിയിരുന്നത്. പുതിയ പരിഷ്‌കാരത്തോടെ ഇപ്പോഴത്തെ സര്‍ക്കാര്‍ അതു നടപ്പാക്കിയെന്നും മോദി പറഞ്ഞു.

തനിക്കു ലഭിക്കാനുള്ള പണം വസൂലാക്കാന്‍ മഹാരാഷ്ട്രയില്‍നിന്നുള്ള ജിതേന്ദ്ര ഭോയ്ജി എന്ന കര്‍ഷകന്‍ പുതിയ നിയമം വിനിയോഗിച്ചതും മോദി ചൂണ്ടിക്കാട്ടി. ഉല്‍പ്പന്നം വിറ്റ് നാലു മാസം കഴിഞ്ഞിട്ടും അദ്ദേഹത്തിനു പണം ലഭിച്ചിരുന്നില്ല. എന്നാല്‍ പുതിയ നിയമത്തിലെ വകുപ്പുകള്‍ ഉപയോഗിച്ചപ്പോള്‍ പണം ലഭിച്ചു. പുതിയ നിയമം അനുസരിച്ച് ഉല്‍പ്പന്നം വാങ്ങി മൂന്നു ദിവസത്തിനുള്ളില്‍ കര്‍ഷകനു പണം നല്‍കണമെന്നും മോദി പറഞ്ഞു.

പണം നല്‍കിയില്ലെങ്കില്‍ കര്‍ഷകനു പരാതി നല്‍കാം. ഒരു മാസത്തിനുള്ളില്‍ അധികൃതര്‍ പരാതി പരിഗണിക്കണമെന്നാണു നിയമം. കര്‍ഷകന് ഇത്തരത്തിലുള്ള ശക്തി ലഭിക്കുന്നതോടെ പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്നും മോദി. പറഞ്ഞു. ഇപ്പോള്‍ പരക്കുന്ന അഭ്യൂഹങ്ങളില്‍നിന്നും തെറ്റായ വിവരങ്ങളില്‍നിന്നും കര്‍ഷകര്‍ അകന്നു നില്‍ക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

ലോക്ഡൗണിന് ശേഷം വാക്സീനു വേണ്ടിയുള്ള ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. എന്നാൽ ചെറിയ അശ്രദ്ധപോലും അപകടമാണ്. വൈറസിനെതിരായ പോരാട്ടം നമ്മൾ തുടരണം– പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യൻ സംസ്കാരം ലോകത്തെയാകെ ആകർഷിക്കുകയാണ്. ഇന്ത്യൻ സംസ്കാരം ജനപ്രിയമാകുന്നു. ബ്രസീലിലെ ജൊനാസ് മസെറ്റി എന്നയാൾ വേദാന്തവും ഗീതയും ജനങ്ങൾക്കിടയിൽ പ്രചരിപ്പിച്ചു. കോവിഡ് മഹാമാരി നമ്മുടെയെല്ലാം പ്രവർത്തന രീതികൾ തന്നെ മാറ്റിക്കളഞ്ഞു. അതു പ്രകൃതിയെ അനുഭവിക്കാൻ പുതിയ അവസരം ഒരുക്കിനൽകി. ചിലർ അവരെ തന്നെ അന്വേഷിച്ച് ഇന്ത്യയിലെത്തുന്നു.

ശേഷിക്കുന്ന കാലം മുഴുവൻ ഇവിടെ ജീവിക്കുന്നു. വേറെ ചിലർ ഇന്ത്യയുടെ തന്നെ സാംസ്കാരിക അംബാസഡർമാരായിട്ടാണ് അവരുടെ രാജ്യത്തേക്കു മടങ്ങുന്നത്. ന്യൂസീലൻഡിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംപി ഡോ. ഗൗരവ് ശർമ സംസ്കൃതത്തിൽ പ്രതിജ്ഞ ചൊല്ലി. ഇത് അഭിമാനിക്കാവുന്ന കാര്യമാണ്– പ്രധാനമന്ത്രി പറഞ്ഞു.

Related Articles

Back to top button