KeralaLatest

കുടുംബശ്രീയുടെ കണക്ട് ടു വർക്ക് പദ്ധതിയിലൂടെ സൗജന്യ ഇന്റർവ്യൂ, സോഫ്റ്റ് സ്‌കിൽ പരിശീലനം നൽകുന്നു.

“Manju”

ബിന്ദുലാല്‍ തൃശ്ശൂര്‍

കുടുംബശ്രീയുടെ കണക്ട് ടു വർക്ക് പദ്ധതിയിലൂടെ സൗജന്യ ഇന്റർവ്യൂ, സോഫ്റ്റ് സ്‌കിൽ പരിശീലനം നൽകുന്നു. റീബിൽഡ് കേരള ഡെവലപ്മെന്റ് പ്രോഗ്രാമിൽ ഉൾപ്പെടുത്തി നടത്തുന്ന പദ്ധതിയാണിത്.

ജില്ലയിലെ 16 ബ്ലോക്കുകളിലെയും തെരഞ്ഞെടുക്കപ്പെട്ട സിഡിഎസ് വഴി അസാപ്പിന്റെ നേതൃത്വത്തിലാണ് പരിശീലന പരിപാടി നടത്തുക. ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കാനും ഇന്റർവ്യൂകളെ ലളിതമായി നേരിടാനും പ്രാപ്തരാക്കുക എന്നിവയാണ് പ്രധാന ലക്ഷ്യം.

കുടുംബശ്രീ സംഘടനാ സംവിധാനം ഉപയോഗിച്ച് അഭ്യസ്തവിദ്യരായ യുവതി യുവാക്കളുടെ മൃദു നൈപുണികൾ വികസിപ്പിക്കുക, അവർക്ക് വേതന തൊഴിൽ കണ്ടെത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുക, തൊഴിൽ വിപണിയുമായി ബന്ധിപ്പിക്കുക, വ്യക്തിപരമായ ജീവിതനൈപുണികൾ വികസിപ്പിക്കുക എന്നീ ലക്ഷ്യങ്ങളുമായി നടത്തുന്ന പദ്ധതിയാണ് കണക്ററ് ടു വർക്ക്. ഒരു ബ്ലോക്കിൽ ഒരു സെന്റർ എന്ന രീതിയിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്.

പ്രായപരിധി 35 വയസ്സാണ് ഐടിഐ, പോളി ഡിപ്ലോമ, ബിരുദം, ബിരുദാന്തര ബിരുദം തുടങ്ങിയ വിദ്യാഭ്യാസമുള്ള വരെയാണ് ഈ പരിശീലനത്തിനായി തിരഞ്ഞെടുക്കുന്നത്.

Related Articles

Back to top button