LatestThiruvananthapuram

ചീരക്കൃഷിയുടെ ആദ്യ വിളവെടുപ്പ് നടത്തി വാമനപുരം എം.എല്‍.എ ഡി.കെ.മുരളി

“Manju”

 

വെഞ്ഞാറമൂട് : ആലന്തറ ചെറുവീട്ടില്‍ യുവ കര്‍ഷകരായ അരുണ്‍.എസ്.കുറുപ്പും,അനൂപ്.എസ്.കുറുപ്പും കൃഷി ചെയ്ത ചീരക്കൃഷിയുടെ ആദ്യ വിളവെടുപ്പ് വാമനപുരം എം.എല്‍.എ. ഡി.കെ.മുരളി കഠിനംകുളം അഗ്രിക്കള്‍ച്ചര്‍ അസിസ്റ്റന്റ് ഓഫീസര്‍ എസ്.കെ.ഷിനുവിന് നല്‍കി നിര്‍വ്വഹിച്ചു. വെഞ്ഞാറമൂട് വിശ്വാസ് മെഡിക്കല്‍സ് മാനേജിംങ്ങ് പാര്‍ട്നര്‍ എം.എസ്.ശബരീനാഥ്,ജനവിശ്വാസ് ഡയഗ്നോസ്റ്റിക്സ് പാര്‍ട്ണര്‍ സിജു.ജി.എസ്,വേറ്റൂര്‍ മഹാവിഷ്ണു ക്ഷേത്രം പ്രസിഡന്‍റ് കെ.ആര്‍.റീനകുമാര്‍, പോലീസ് ഉദ്യോഗസ്ഥനും കര്‍ഷകനുമായ കെ.ആര്‍.രതീഷ്, ആലന്തറ ഇലങ്കം ഭഗവതി ക്ഷേത്രം കണ്‍വീനര്‍ സുകേഷ്.എസ്.കുറുപ്പ്, രമ്യ.കെ.എസ്, സുജ.എം.വി തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. രണ്ടേക്കര്‍ കൃഷിയിടത്തില്‍ വാഴ,കപ്പ,ചേന,ചേമ്പ്,കാച്ചില്‍,ചെറുവള്ളിക്കിഴങ്ങ് എന്നിവയോടൊപ്പം ഇടവിളയായി ചീര  കൃഷിയും നടത്തി മികച്ച സാമ്പത്തിക ലാഭം എടുക്കാന്‍ ഈ യുവകര്‍ഷകര്‍ക്ക് സാധിക്കുന്നു.റിട്ട.ആര്‍മി ഉദ്യോഗസ്ഥനും നിലവില്‍ ഫയര്‍ഫോഴ്സില്‍ ഹോംഗാര്‍ഡായി ജോലി നോക്കുന്ന അരുണ്‍.എസ്.കുറുപ്പും വിശ്വാസ് മെഡിക്കല്‍സ് മാനേജിങ്ങ് പാര്‍ട്ണറുമായ അനൂപ്.എസ്.കുറുപ്പും ഒഴിവ് സമയങ്ങളിലാണ് കൃഷിക്ക് സമയം കണ്ടെത്തുന്നത്. ഇവര്‍ക്കൊപ്പം മാതാവായ  ഡി.പി.സത്യഭാമയും സഹായത്തിനുണ്ട്.  അതോടൊപ്പം പശു വളര്‍ത്തലും വാഴ ഇനത്തില്‍പ്പെട്ട പാളയംകോടന്‍, കപ്പ, ഞാലിപ്പൂവന്‍, ഏത്തന്‍ എന്നിവയും കൃഷി ചെയ്ത് വരുന്നു.  ഈ യുവ കര്‍ഷകരുടെ മാതൃക വളര്‍ന്ന് വരുന്ന യുവ തലമുറക്ക് വളരെ പ്രചോദനം പകരുന്ന ഒന്നാണ്.

Related Articles

Back to top button