IndiaLatest

നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ രാജിവച്ചു

“Manju”

നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ രാജിവച്ചു. അക്കാദമിക് രംഗത്തേക്ക് മടങ്ങാന്‍ വേണ്ടിയാണ് രാജി എന്നാണ് ഔദ്യോഗിക വിശദീകരണം. ഓഹരി വില്‍പന, നാഷണല്‍ മോണിട്ടൈസേഷന്‍ പൈപ്പ്‌ലൈന്‍, ഇലക്‌ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കല്‍ ഉള്‍പ്പെടെ കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ നടപ്പിലാക്കുന്നതില്‍ നേതൃത്വം വഹിച്ചിരുന്നത് രാജീവ് കുമാറായിരുന്നു.

പുതിയ വൈസ് ചെയര്‍മാനായി സുമന്‍ കെ ബെറി മെയ് ഒന്നിന് ചുമതലയേല്‍ക്കും. അപ്രതീക്ഷിതമായാണ് രാജീവ് കുമാര്‍ നീതി ആയോഗ് ഉപാധ്യക്ഷ സ്ഥാനം രാജി വെച്ചത്. 2017 ല്‍ രാജീവ് കുമാര്‍ ചുമതലയലേല്‍ക്കുന്ന സമയം, സുമന്‍ കെ.ബെറി പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയില്‍ പ്രവര്‍ത്തിച്ചിരുന്നു.

2017 സെപ്തംബര്‍ മുതല്‍ നീതി ആയോഗിന്റെ ഉപാധ്യക്ഷനായിരുന്നു രാജീവ് കുമാര്‍. മുന്‍പ് ലഖ്‌നൗ ഗിരി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസിലെ ഗവര്‍ണേര്‍സ് ബോര്‍ഡ് ചെയര്‍മാനായും പുണെ ഗോഖലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്സ് ആന്റ് ഇക്കണോമിക്സിന്റെ ചാന്‍സലറായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്റസ്ട്രീസ് ചെയര്‍മാനായിരുന്നു. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്റസ്ട്രി ചെയര്‍മാനുമായിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെന്‍ട്രല്‍ ബോര്‍ഡില്‍ രണ്ട് വട്ടം അംഗമായിരുന്നു. ആര്‍ബിഐയുടെ സെന്‍ട്രല്‍ ബോര്‍ഡിലും അംഗമായിരുന്നു.

Related Articles

Back to top button