KeralaKollamLatest

കണ്ണില്ലാത്ത ക്രൂരത മിണ്ടാപ്രാണിയോടും

“Manju”

ചാത്തന്നൂര്‍ : മിണ്ടാപ്രാണിയോടും അക്രമികളുടെ കണ്ണില്ലാത്ത ക്രൂരത. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് അതിക്രമിച്ച്‌ കയറിയവര്‍ ആടിന്റെ മുഖത്തും ശരീരത്തും ആസിഡ് ഒഴിച്ചു. കല്ലുവാതുക്കല്‍ നടുക്കല്‍ കൃപ അരുണില്‍ സുജയുടെ വീട്ടിലെ ആടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ചാത്തന്നൂര്‍ ബി.ആര്‍.സിയില്‍ ഭിന്നശേഷി വിദ്യാര്‍ത്ഥികളെ കരകൗശല വിദ്യകള്‍ പരിശീലിപ്പിക്കുന്ന താത്കാലിക അദ്ധ്യാപികയാണ് സുജ.

കഴിഞ്ഞ ദിവസം കൊല്ലത്തെ ബന്ധു വീട്ടില്‍ പോയി തിരികെ എത്തിയപ്പോഴാണ് ആടിന്റെ ദേഹത്തെ നിറ വ്യത്യാസവും അസ്വാഭാവിക പെരുമാറ്റവും ശ്രദ്ധിച്ചത്. തുടര്‍ന്ന് കല്ലുവാതുക്കല്‍ മൃഗാശുപത്രിയില്‍ എത്തിച്ച്‌ പരിശോധിച്ചപ്പോഴാണ് ആസിഡ് ആക്രമണമാണെന്ന് തിരിച്ചറിഞ്ഞത്. കണ്ണിനും ദേഹത്തും പൊള്ളലേറ്റ ആടിന്റെ രണ്ട് കണ്ണുകളുടെയും കാഴ്ചശക്തി നഷ്ടമായി. ദേഹത്തു നിന്ന് തൊലി അടര്‍ന്നു വീഴുന്ന അവസ്ഥയിലാണ്. സംഭവത്തില്‍ പാരിപ്പള്ളി പൊലീസ് കേസെടുത്തു. ബന്ധുക്കള്‍ തമ്മിലുള്ള വഴക്കാണ് ആസിഡ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.

Related Articles

Check Also
Close
Back to top button