InternationalLatest

വെസ്റ്റിന്‍ഡീസിനെതിരെ ഇംഗ്ലണ്ടിന് മികച്ച സ്കോര്‍

“Manju”

ശ്രീജ.എസ്

വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് മികച്ച ഒന്നാം ഇന്നിംഗ്സ് സ്കോര്‍. 207/3 എന്ന സ്കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഇംഗ്ലണ്ട് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 469 റണ്‍സെടുത്ത് ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. 12 റ​ണ്‍​സെ​ടു​ത്ത ജോ​ണ്‍ കാം​ബ​ലി​ന്റെ വി​ക്ക​റ്റാ​ണ് ന​ഷ്ട​മാ​യ​ത്.

14 റണ്‍സെടുത്ത നൈറ്റ് വാച്ച്‌മാന്‍ അല്‍സാരി ജോസഫും ആറ് റണ്‍സോടെ ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റുമാണ് ക്രീസില്‍. 372 പ​ന്ത് നേ​രി​ട്ട സി​ബ്‌​ലി 120ഉം 356 ​പ​ന്ത് നേ​രി​ട്ട സ്റ്റോ​ക്സ് 176ഉം ​റ​ണ്‍​സ് എ​ടു​ത്ത​പ്പോ​ള്‍ ഇം​ഗ്ല​ണ്ട് 400 ക​ട​ന്നു.​ മൂ​ന്നി​ന് 81 എ​ന്ന നി​ല​യി​ലാ​ണ് സ്റ്റോ​ക്സും സി​ബ്‌​ലി​യും ക്രീ​സി​ല്‍ ഒ​ന്നി​ച്ച​ത്.

സി​ബ്‌​ലി​യു​ടെ ര​ണ്ടാം ടെ​സ്റ്റ് സെ​ഞ്ചു​റി​യാ​ണ്, സ്റ്റോ​ക്സി​ന്‍റെ 10-ാമ​ത്തേ​തും.സ്കോ​ര്‍ 341ല്‍ ​എ​ത്തി​യ​ശേ​ഷ​മാ​ണ് ഇ​വ​രു​ടെ കൂ​ട്ടു​കെ​ട്ട് പി​രി​ഞ്ഞ​ത്. 395ല്‍ ​എ​ത്തി​യ​പ്പോ​ള്‍ ആ​റാം വി​ക്ക​റ്റി​ന്റെ രൂ​പ​ത്തി​ല്‍ സ്റ്റോ​ക്സും മ​ട​ങ്ങി. വെസ്റ്റിന്‍ഡീസിനായി റോസ്റ്റണ്‍ ചേസ് 172 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കെമര്‍ റോച്ച്‌ രണ്ടും അല്‍സാരി ജോസഫ് ജേസണ്‍ ഹോള്‍ഡര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Related Articles

Back to top button