IndiaLatest

നായകളുടെ നിര്‍ത്താതെയുള്ള കുര; ഒടുവില്‍ സ്ത്രീയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്

“Manju”

വേലാചേരി: ചെന്നൈ വേലാചേരിയില്‍ സ്ത്രീയുടെ വീട്ടില്‍ നിന്ന് വിവിധ ഇനത്തിലുള്ള 142 നായകളെ പിടികൂടി കോര്‍പ്പറേഷന്‍. നായകള്‍ തുടര്‍ച്ചയായി കുരയ്ക്കുന്നതായുള്ള അയല്‍ക്കാരുടെ പരാതിയിലാണ് നടപടി. കോര്‍പ്പറേഷനില്‍ നായകളെ രജിസ്റ്റര്‍ ചെയ്തിരുന്നില്ലെന്ന് അധികൃതര്‍ വിശദമാക്കുന്നത്. മദ്രാസ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ചെന്നൈ കോര്‍പ്പറേഷന്റെ നടപടി. വേലാചേരിയിലെ ആണ്ടാള്‍ അവന്യൂവിലാണ് സംഭവം.

ജനവാസ മേഖലയില്‍ ഒരു സ്ത്രീ നിരവധി തെരുവുനായകളേയാണ് വീട്ടില്‍ സൂക്ഷിച്ചിരുന്നത്. ഇവരുടെ നിരന്തരമായ ബഹളം അയല്‍വാസികള്‍ക്ക് ശല്യമായതിന് പിന്നാലെയാണ് കോടതി ഇടപെടലുണ്ടാവുന്നത്. പിടിച്ചെടുത്ത തെരുവുനായകളെ കോര്‍പ്പറേഷന്റെ വിവധ കേന്ദ്രങ്ങളിലേക്ക് മാറ്റി.

ഇവയെ വാക്‌സിനുകള്‍ നല്‍കിയ ശേഷം വന്ധ്യകരണത്തിന് വിധേയമാക്കുമെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ വിശദമാക്കി. ആവശ്യമായ സാഹചര്യങ്ങളൊന്നും ഇല്ലാതെയായിരുന്നു ഇവര്‍ നായകളെ സൂക്ഷിച്ചിരുന്നത്. വാക്‌സിനുകള്‍ അടക്കമുള്ളവ നായകള്‍ക്ക് നല്‍കിയിരുന്നില്ല.

 

 

Related Articles

Back to top button