KeralaLatest

ദുബായില്‍ കെട്ടിടത്തില്‍ നിന്നുവീണ് മലയാളി യുവാവ് മരിച്ചു

“Manju”

കൊല്ലം: സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ദുബായില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി യുവാവിന് ദാരുണാന്ത്യം.കടയ്ക്കല്‍ പെരിങ്ങാട് തേക്കില്‍ തെക്കേടത്തുവീട്ടില്‍ ബിലകൃഷ്ണന്‍(30) ആണ് മരിച്ചത്. ചൊവ്വാഴ്ചയായിരുന്നു അപകടം സംഭവച്ചത്.
സുഹൃത്തായ പഞ്ചാബ് സ്വദേശിയ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നത്. കെട്ടിടത്തിന്‌റെ രണ്ടാം നിലയില്‍ നിന്ന് ഇരുവരും താഴെ വീഴുകയായിരുന്നു. പരിക്കേറ്റ ബിലകൃഷ്ണന്‍ തല്‍‌ക്ഷണം മരിച്ചു. സുഹൃത്ത് സാരമായ പരിക്കുകളോടെ ചികിത്സയിലാണ്. ദുബായില്‍ ഒരു കമ്പനിയില്‍ സെക്യൂരിറ്റ് ഓഫീസറായി ജോലി ചെയ്തു വരികയായിരുന്നു ബിലുകൃഷ്ണന്‍. നാലുമാസംമുമ്ബ് അന്തരിച്ച അച്ഛന്റെ മരണാനന്തരച്ചടങ്ങുകളില്‍ പങ്കെടുക്കാനാണ് ബിലുകൃഷ്ണന്‍ അവസാനം നാട്ടിലെത്തിയത്.

ഒരു വര്‍ഷം മുന്‍പാണ് ബിലുകൃഷ്ണന്‍ വിവാഹിതനായത്. വ്യാഴാഴ്ച നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. അച്ഛന്‍: റിട്ട. എസ്.. പരേതനായ ബാലകൃഷ്ണപിള്ള. ഭാര്യ: ലക്ഷ്മി.

Related Articles

Back to top button