വി.എം.സുരേഷ് കുമാർ
വടകര: മണിയൂര്‍ പിഎച്ച്സിയില്‍ കോവിഡ് ടെസ്റ്റ് നടത്താനുള്ള സൗകര്യം ഏര്‍പെടുത്തണമെന്നു മണിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു.
വടകര ടൗണുമായി കൂടുതല്‍ അടുത്ത് ഇടപഴകുന്ന മണിയൂരിലെ ജനങ്ങളുടെ ഭീതി അകറ്റാന്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കണം. ഏതെല്ലാം വാര്‍ഡില്‍ രോഗികള്‍ ഉണ്ട് എന്നറിയുവാന്‍ കഴിയുന്നില്ല. സര്‍വ്വകക്ഷി ചേര്‍ന്നതായും കാണുന്നില്ല.
തൊട്ടടുത്ത പഞ്ചായത്തുകളായ വില്ലാപ്പള്ളിയിലും തിരുവള്ളൂരിലും ഇത്തരം യോഗങ്ങള്‍ ചേര്‍ന്നതായി കാണുന്നു. തിരുവള്ളൂര്‍ പിഎച്ച്സിയില്‍ ടെസ്റ്റ് നടന്നതായും അറിയുന്നു. അതിനാല്‍ കോവിഡ് ടെസ്റ്റ് നടത്താന്‍ മണിയൂരില്‍ സൗകര്യം ഒരുക്കണമെന്ന് പിഎച്ച്സി അധികൃതരോടും പഞ്ചായത്ത് സെക്രട്ടറിയോടും മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.