IndiaLatest

‘കര്‍ഷകന്റെ മകനെ വിവാഹം ചെയ്യുന്ന പെണ്‍കുട്ടികള്‍ക്ക് രണ്ട് ലക്ഷം സമ്മാനം’

“Manju”

കര്‍ഷകന്റെ മകനെ വിവാഹം ചെയ്യുന്ന പെണ്‍കുട്ടികള്‍ക്ക് രണ്ട് ലക്ഷം രൂപ സമ്മാനമെന്ന മോഹനവാഗ്ദാനവുമായി എച്ച്‌ ഡി കുമാരസ്വാമി. കോലാറില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു ജനദാതള്‍ നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ കുമാരസ്വാമി സമ്മാനം പ്രഖ്യാപിച്ചത്.

കര്‍ഷകരുടെ മക്കളെ വിവാഹം ചെയ്യാന്‍ പെണ്‍കുട്ടികള്‍ വിസ്സമ്മതിക്കുന്നുവെന് തനിക്ക് ഒരുപാട് പരാതികള്‍ ലഭിച്ചതായി കുമാരസ്വാമി പറയുന്നു. അതുകൊണ്ടാണ് തന്റെ സര്‍ക്കാര്‍ അധികാരത്തിലേറിയാല്‍ കര്‍ഷകന്റെ മക്കളെ വിവാഹം ചെയ്യുന്ന പെണ്‍കുട്ടികള്‍ക്ക് രണ്ട് ലക്ഷം രൂപം പ്രഖ്യാപിച്ചത് എന്ന് കുമാരസ്വാമി പറഞ്ഞു. ഈ തീരുമാനം ആണ്‍കുട്ടികളുടെ അഭിമാനം കാത്തുസൂക്ഷിക്കാന്‍ സഹായിക്കുമെന്നും അതിനാണ് തങ്ങളുടെ പ്രാമുഖ്യമെന്നും കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു.

അതേസമയം, തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കര്‍ണാടകത്തില്‍ സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിക്കാന്‍ സാധിക്കാതെ കുഴയുകയാണ്. പാര്‍ട്ടിക്കകത്ത് തര്‍ക്കം തുടരുന്ന സാഹചര്യത്തില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി യോഗങ്ങള്‍ ചേര്‍ന്നെങ്കിലും ബിജെപിക്ക് സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിക്കാന്‍ കഴിഞ്ഞിട്ടില്ല. കോണ്‍ഗ്രസിലും സ്ഥാനാര്‍ത്ഥികളെ ചൊല്ലി തര്‍ക്കങ്ങള്‍ തുടരുകയാണ്. 58 സീറ്റുകളിലേക്കാണ് കോണ്‍ഗ്രസ് ഇനിയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ ഉള്ളത്. ഡികെ ശിവകുമാര്‍, സിദ്ധരാമയ്യ പക്ഷങ്ങള്‍ തമ്മിലുള്ള തര്‍ക്കം രൂക്ഷമായി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അന്തിമ സ്ഥാനാര്‍ത്ഥിപ്പട്ടിക കോണ്‍ഗ്രസിനും പ്രഖ്യാപിക്കാന്‍ കഴിയാത്തത്.

Related Articles

Back to top button