KeralaLatestThrissur

പൊതുജനസുരക്ഷയ്ക്ക് റെഡ്ബട്ടൺ ടെർമിനലുമായി തൃശൂർ സിറ്റി പോലീസ്

“Manju”
ബിന്ദുലാൽ തൃശ്ശൂർ

ഇന്റലിജന്റ് റോബോട്ടിക്ക് സാങ്കേതിക വിദ്യ അടിസ്ഥാനപ്പെടുത്തി 24 മണിക്കൂറും പൊതുജനസുരക്ഷ ഉറപ്പാക്കുന്ന റെഡ്ബട്ടൺ സംവിധാനമാണ് ജില്ലയിൽ ആരംഭിച്ചിട്ടുള്ളത്.

ഇതോടെ ക്രമസമാധാന പാലനത്തിന് വികസിത രാജ്യങ്ങളിൽ ഉപയോഗിച്ചുവരുന്ന ഇന്റലിജന്റ് റോബോട്ടിക് സംവിധാനം ഇന്ത്യയിൽ ആദ്യമായി കേരളാ പോലീസും ഉപയോഗപ്പെടുത്തുകയാണ്.

തൃശൂർ നഗരത്തിലെ വിവിധ സ്ഥലങ്ങളിലായി സ്ഥാപിക്കപ്പെടുന്ന റെഡ്ബട്ടൺ ടെർമിനലുകളിൽ കൈവിരലുകളമർത്തിയാൽ സഹായമാവശ്യപ്പെടുന്നയാൾ നിൽക്കുന്ന സ്ഥലവും പരിസരങ്ങളിലെ ചിത്രങ്ങളും പോലീസ് കൺട്രോൾ റൂമിൽ ദൃശ്യമാവും.

ഇതോടെ ഘടിപ്പിച്ചിട്ടുള്ള ഹോട്ട് ലൈൻ ടെലിഫോണിലൂടെ കൺട്രോൾ റൂമിലെ പോലീസുദ്യോഗസ്ഥരുമായി നേരിട്ട് സംസാരിക്കാനും കഴിയും.

റെഡ് ബട്ടൺ അമർത്തുന്നയാൾ പോലീസുദ്യോഗസ്ഥനുമായി ആശയവിനിമയം പൂർത്തിയായാൽ ഉടൻതന്നെ സംഭവത്തിന്റെ വിശദാംശങ്ങൾ 24 മണിക്കൂറും നഗരത്തിൽ സേവനം അനുഷ്ടിക്കുന്ന കൺട്രോൾറൂം പോലീസ് വാഹനങ്ങളിലേക്ക് കൈമാറും. തുടർന്ന് നിമിഷങ്ങൾക്കകം സുരക്ഷയ്ക്കായി പോലീസ് വാഹനം സംഭവസ്ഥലത്ത് എത്തുന്ന വിധത്തിലാണ് ഇതിന്റെ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്.

Related Articles

Back to top button