KeralaLatest

വർക്കലയിൽ കായിക താരമായ വിദ്യാർഥിനി വീട്ടിൽ മരിച്ച നിലയിൽ

“Manju”

അഖില

വർക്കല∙ സൈക്കിൾ പോളോ, ഖോഖൊ ഇനങ്ങളിലെ കായിക താരം ചെമ്മരുതി ചാവടിമുക്ക് കാവിൽ വീട്ടിൽ അനിൽ–പ്രിൻസി ദമ്പതിമാരുടെ മകൾ അഖിലയെ(15) വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ വൈകിട്ട് രക്ഷിതാക്കൾ അവശനിലയിൽ കണ്ടെത്തിയ കുട്ടിയെ ഉടനെ ‍ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പനയറ എസ്എൻവിഎച്ച്എസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ്. സൈക്കിൾ പോളോയിൽ സംസ്ഥാന തലത്തിലും ഖോഖൊയിൽ ജില്ലാതലത്തിലും പങ്കെടുത്തിട്ടുണ്ട്. 2023 ൽ പുണെയിൽ നടന്ന മത്സരങ്ങളിൽ സ്കൂളിനെ പ്രതിനിധീകരിച്ചു മെഡലുകൾ കരസ്ഥമാക്കിയിട്ടുണ്ട്. സഹോദരി അമൃത. അയിരൂർ പൊലീസ് കേസെടുത്തു.

Related Articles

Back to top button