IndiaLatest

യോഗി ആദിത്യനാഥിന്റെ ഓഫിസിനു മുന്നിൽ അമ്മയും മകളും തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചു

“Manju”

ലക്നൗ• അമേഠിയിൽ നിന്നെത്തിയ സഫിയയും (55) മകൾക്കുമാണ് ഗുരുതരമായി പൊള്ളലേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അയൽക്കാരനുമായുള്ള വസ്തുതർക്കത്തിൽ പൊലീസ് നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു ആത്മഹത്യാശ്രമമെന്നു പറയുന്നു. അതീവ സുരക്ഷാ മേഖലയായ ലോക്ഭവനു മുന്നിൽ വെള്ളിയാഴ്ച വൈകിട്ട് 5.40 നു നടന്ന സംഭവത്തിന്റെ വിഡിയോയും പ്രചരിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് അമേഠി ജാമോ പൊലീസ് സ്റ്റേഷൻ ഇൻചാർജ് ഉൾപ്പെടെ 3 പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.

Related Articles

Back to top button