IndiaLatest

മെഡിക്കല്‍ ഫീസ് നിയന്ത്രിച്ച്‌ ദേശീയ മെഡിക്കല്‍ കമ്മിഷന്‍

“Manju”

ന്യൂഡല്‍ഹി: സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ എംബിബിഎസ്, മെഡിക്കല്‍ പിജി കോഴ്‌സുകളിലെ 50 ശതമാനം സീറ്റുകളുടെ ഫീസ് നിര്‍ണയിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശം നാഷനല്‍ മെഡിക്കല്‍ കമ്മിഷന്‍ പുറത്തിറക്കി.
സ്വകാര്യ മെഡിക്കല്‍ സ്ഥാപനങ്ങളിലും സര്‍വകലാശാലകളിലും എം.ബി.ബി.എസ്, പി.ജി കോഴ്സുകളിലെ 50 ശതമാനം സീറ്റില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലേതിന് തുല്യമായ ഫീസ് നിശ്ചയിച്ച്‌ ദേശീയ മെഡിക്കല്‍ കമ്മിഷന്‍ മാര്‍ഗരേഖ പുറത്തിറക്കി.
ഈ സീറ്റുകളില്‍ പ്രവേശന പരീക്ഷയുടെ റാങ്കടിസ്ഥാനത്തില്‍ പ്രവേശനം നടത്തും. ബാക്കി സീറ്റുകളില്‍ സംസ്ഥാന ഫീ റെഗുലേറ്ററി അതോറിട്ടികള്‍ സ്ഥാപനങ്ങളുടെ മൂന്നുവര്‍ഷത്തെ പ്രവര്‍ത്തന ചെലവ് കണക്കാക്കി ഫീസ് തീരുമാനിക്കും.
സ്വകാര്യ മെഡിക്കല്‍ കോളജിലെയും ഡീംഡ് സര്‍വകലാശാലകളിലെയും അന്‍പത് സീറ്റുകളിലെ ഫീസും ആ സംസ്ഥാനത്തെയോ കേന്ദ്രഭരണ പ്രദേശത്തെയോ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഫീസിന് തുല്യമായിരിക്കണമെന്ന് മാര്‍നിര്‍ദേശത്തില്‍ പറയുന്നു.
സര്‍ക്കാര്‍ ക്വാട്ടയില്‍ പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്കായിരിക്കും ഇതിന്റെ പ്രയാജനം ലഭിക്കുക. സര്‍ക്കാര്‍ ക്വാട്ട ആകെ സീറ്റിന്റെ 50 ശതമാനത്തില്‍ താഴെയാണെങ്കില്‍ മെറിറ്റിന്റെ അടിസ്ഥാനത്തില്‍ ഇളവ് നല്‍കണം. ഒരു വിധത്തിലുള്ള ക്യാപിറ്റേഷന്‍ ഫീസും അനുവദില്ല. സ്ഥാപനത്തിന്റെ പ്രവര്‍ത്തന ചെലവിനെ അടിസ്ഥാനമാക്കിയായിരിക്കണം ഫീസ് നിശ്ചയിക്കുന്നതെന്നും മാര്‍ഗരേഖയില്‍ പറയുന്നു.
ശമ്ബളടക്കമുള്ള ചെലവുകളും പ്രവര്‍ത്തന ചെലവില്‍ ഉള്‍പ്പെടുത്താം. അതേസമയം മെഡിക്കല്‍ വിദ്യാഭ്യാസത്തെ കച്ചവടവത്കരിച്ച്‌ തലവരി ഫീസ് ഈടാക്കരുതെന്നും മാര്‍ഗരേഖയില്‍ പറയുന്നു. പൊതുജനങ്ങള്‍, വിദ്യാഭ്യാസ വിദഗ്ദ്ധര്‍ തുടങ്ങിയവരില്‍ നിന്ന് ലഭിച്ച നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ വിദഗ്ദ്ധ കമ്മിറ്റി നല്‍കിയ ശുപാര്‍ശകള്‍ പ്രകാരമാണ് മാര്‍ഗരേഖ തയ്യാറാക്കിയത്.
കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തില്‍ കൊവിഡ്-19 പാന്‍ഡെമിക് മൂലം മിക്ക കോളേജുകള്‍ക്കും ഫിസിക്കല്‍ ക്ലാസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കേണ്ടി വന്നിട്ടുണ്ടെന്നും എന്‍എംസി അതിന്റെ ശുപാര്‍ശകളില്‍ എടുത്തുകാട്ടി. “…ഹോസ്റ്റല്‍ മെയിന്റനന്‍സ്, മെസ് ചെലവുകള്‍, വിദ്യാര്‍ത്ഥികളുമായി നേരിട്ട് ബന്ധപ്പെട്ട മറ്റു ചിലവുകള്‍ എന്നിവ കുറഞ്ഞു.
മറുവശത്ത്, ആശുപത്രി നടത്തിപ്പ് ചെലവ്, ശമ്ബളം, ഓവര്‍ടൈം അലവന്‍സ് എന്നിവ വര്‍ദ്ധിച്ചു, അതിനാല്‍, ഉചിതമായ നാണയപ്പെരുപ്പ ക്രമീകരണത്തോടെ കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ശരാശരി ഓഡിറ്റ് ചെയ്ത സാമ്ബത്തിക ഫലം സംസ്ഥാന ഫീസ് റെഗുലേറ്ററി അതോറിറ്റി പരിഗണിക്കണമെന്ന് എന്‍എംസി ശുപാര്‍ശ ചെയ്തു.

Related Articles

Back to top button