KeralaLatest

പബ്ളിക് ഫ്രിഡ്ജ് ജനശ്രദ്ധ നേടുന്നു

“Manju”

പരവൂര്‍ : വിശക്കുന്നവരുടെ മുന്നില്‍ ഒരിക്കലും വാതിലടയാതെ പരവൂരിലെ പബ്ളിക് ഫ്രിഡ്ജ് അനേകര്‍ക്ക് ആശ്രയമാകുന്നു. വിശക്കുന്നവര്‍ക്ക് ഒരുകൈസഹായം എന്ന ഉദ്ദേശ്യത്തോടെ “പരവൂര്‍ ഒരു വികാരം” എന്ന വാട്സാപ്പ് കൂട്ടായ്മ സ്ഥാപിച്ചതാണ് പരവൂര്‍ നഗരഹൃദയത്തില്‍ ഹാരിസ് ഹൈപ്പര്‍ മാര്‍ട്ടിനു മുന്നിലുള്ള ഈ പബ്ലിക് ഫ്രിഡ്ജ്.

107 ദിവസംമുന്‍പ്‌ സ്ഥാപിച്ച പബ്ളിക് ഫ്രിഡ്‌ജിലൂടെ ഇതുവരെ 5827-ഓളം പൊതിച്ചോറുകള്‍ വിശക്കുന്നവര്‍ക്കായി വിതരണം ചെയ്തു. നാല്‍പ്പതോളം കുടുംബാംഗങ്ങള്‍ക്ക് ദിനവും പൊതിച്ചോറ്‌ വീടുകളില്‍ സംഘാടക വൊളന്റിയര്‍മാര്‍വഴിയും നല്‍കുന്നു. ചില ദിവസങ്ങളില്‍ ഗവ. രാമറാവു താലൂക്ക് ആശുപത്രിയിലും ആശ്രയ കേന്ദ്രത്തിലും ആഹാരം നല്‍കുന്നുണ്ട്.

Related Articles

Back to top button