Uncategorized

5ജി സേവനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ബിഎസ്‌എന്‍എല്‍

“Manju”

ന്യൂഡല്‍ഹി: 5ജി സേവനത്തിന് തുടക്കമിടാനൊരുങ്ങി ബിഎസ്‌എന്‍എല്‍. 2024 ഏപ്രിലോടെ ബിഎസ്‌എന്‍എല്‍ 5ജി സേവനം ആരംഭിക്കുമെന്ന് കേന്ദ്ര ഐടി, ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. 4ജി നെറ്റ് വര്‍ക്ക് ആരംഭിച്ച്‌ ഒരു വര്‍ഷത്തിനുള്ളില്‍ ബിഎസ്‌എന്‍എല്‍ 5 ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യും.

ബിഎസ്‌എന്‍എല്ലില്‍ 4ജി നെറ്റ് വര്‍ക്ക് ആരംഭിക്കുന്നതിന് ടിസിഎസും സിഡോട്ടും ഒരുമിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഒഡീഷയില്‍ എയര്‍ടെല്‍, ജിയോ 5ജി സേവനങ്ങള്‍ ഉദ്ഘാടനം ചെയ്യവെയാണ് അശ്വിനി വൈഷ്ണവ് ഇക്കാര്യം അറിയിച്ചത്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഒഡീഷയിലുടനീളം ബിഎസ്‌എന്‍എല്‍ 5ജി സേവനം ലഭ്യമാക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

ബിഎസ്‌എന്‍എല്ലിന്റെ സേവനങ്ങള്‍ കാര്യക്ഷമമാക്കാന്‍ മോദി സര്‍ക്കാര്‍ 5,600 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഒഡീഷയിലെ 100 ഗ്രാമങ്ങളില്‍ 4 ജി സേവനങ്ങള്‍ക്കായി 100 ടവറുകള്‍ ആരംഭിച്ചിട്ടുണ്ട്. 2024 ഓഗസ്റ്റ് 15 ഓടെ 7,500 ഗ്രാമങ്ങളിലേക്ക് 4ജി സേവനങ്ങള്‍ക്കായി 5,500 മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കാന്‍ കേന്ദ്രം പദ്ധതിയിടുന്നുണ്ട്,” മന്ത്രി പറഞ്ഞു.

Related Articles

Back to top button