KeralaLatestThiruvananthapuram

“Manju”

സിന്ധുമോള്‍ ആര്‍

ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ നടത്തേണ്ടതില്ലെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ നടത്തേണ്ടതില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. വിഷയത്തില്‍ അടുത്താഴ്ചയോടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്തിമ തീരുമാനമെടുത്തേക്കും. വെള്ളിയാഴ്ച നടന്ന വീഡിയോ കോണ്‍ഫറന്‍സിലാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടതില്ലെന്ന നിലപാട് അറിയിച്ചത്.

നിലവിലെ സംസ്ഥാന സര്‍ക്കാരിന് ഒരുവര്‍ഷത്തില്‍ താഴെ മാത്രമാണ് കാലാവധി ഉള‌ളത്. ഇതിനൊപ്പം സംസ്ഥാനത്ത് ശക്തമായ മഴക്കാലവും ഉടന്‍ ആരംഭിക്കും. ഈ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് ബുദ്ധിമുട്ടായിരിക്കും എന്നാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനെ അറിയിച്ചതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഉപതിരഞ്ഞെടുപ്പ് നടത്തുകയാണെങ്കില്‍ പാലിക്കേണ്ട കാര്യങ്ങളെ കുറിച്ച്‌ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചില നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഒരു പോളിംഗ് സ്‌റ്റേഷനില്‍ പരമാവധി 1000 പേരെ പാടുള്ളൂ എന്നാണ് പ്രധാനം. സാമൂഹിക അകലം കൃത്യമായി പാലിക്കണം, വീടുകളില്‍ വോട്ടുപി​ടി​ക്കാന്‍ പോകുന്ന സമയത്ത് അഞ്ചുപേരില്‍ കൂടുതല്‍ ഉണ്ടാവാന്‍ പാടില്ല തുടങ്ങി​യവയാണ് മറ്റുനി​ര്‍ദ്ദേശങ്ങള്‍

Related Articles

Check Also
Close
Back to top button