Uncategorized

“Manju”

സിന്ധുമോള്‍ ആര്‍

ആലപ്പുഴയില്‍ കാര്‍ വെള്ളകെട്ടിലേക്ക് മറിഞ്ഞു സഹോദരങ്ങള്‍ മരിച്ചു

ആലപ്പുഴ: ആലപ്പുഴയില്‍ എടത്വാ കൈതമുക്ക് ജംഗ്ഷന് സമീപം കാര്‍ മരത്തിലിടിച്ച്‌ വെള്ളക്കെട്ടിലേയ്ക്ക് മറിഞ്ഞ് സഹോദരങ്ങള്‍ മരണപ്പെട്ടു. തലവടി തണ്ണൂവേലില്‍ സുനിലിന്‍റെ മക്കള്‍ മിഥുന്‍ എസ് പണിക്കര്‍ ( 21 ), നിമല്‍ എസ്.പണിക്കര്‍ (19) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

രാവിലെ ഒന്‍പതരയോടെയായിരുന്നു അപകടം ഉണ്ടായിരിക്കുന്നത്. അമ്പലപ്പുഴയില്‍ നിന്നും വീട്ടിലേക്ക് വരുന്ന വഴിയില്‍ പച്ച ജംഗ്ഷന് സമീപം ഇവര്‍ ഓടിച്ചിരുന്ന വാഹനം മരത്തില്‍ ഇടിച്ച്‌ നിയന്ത്രണം വിട്ട് ചതുപ്പിലേക്ക് മറിയുകയായിരുന്നു ഉണ്ടായത്. സംഭവസ്ഥലത്തുവെച്ച്‌ തന്നെ ഇരുവരും മരണപ്പെടുകയുണ്ടായി. അപകടത്തില്‍ പൂര്‍ണ്ണമായും തകര്‍ന്ന കാര്‍ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് വെട്ടി പൊളിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുക്കുകയുണ്ടായത്. മൃതദേഹങ്ങള്‍ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Related Articles

Back to top button