മണ്ണാർക്കാട്• കനത്ത മഴയിൽ ആനമൂളിയിൽ മലവെള്ളപ്പാച്ചിൽ. തോടുകളും ചോലകളും കരകവിഞ്ഞു.ഒരു വീടു തകർന്നു.ആനമൂളിയിലെ വിജയൻ പൊട്ടിക്കലിന്റെ വീടാണു തകർന്നത്. ചിറപ്പാടം സെയ്തിന്റെ വീട് ഉൾപ്പെടെ 7 വീടുകളിൽ വെള്ളം കയറി. ഇന്നലെ വൈകിട്ടുണ്ടായ കനത്ത മഴയിലാണു വൻതോതിൽ മലവെള്ളം ഒഴുകിയെത്തിയത്.മലയിൽ നിന്നുള്ള അരുവികൾ കരകവിഞ്ഞു റോഡിൽ വെള്ളം കയറി. അട്ടപ്പാടി ചുരത്തിൽ മന്തംപൊട്ടി കോസ്വേ വെള്ളത്തിനടിയിലായി. ഇതോടെ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. പ്രദേശത്തു കനത്ത മഴ തുടരുകയാണ്.