IndiaLatestSports

ട്രക് ഡ്രൈവര്‍മാര്‍ക്ക്ചാനുവിന്റെ ആദരം

“Manju”

ഇംഫാല്‍: മീരാഭായ്​ ചാനു, ടോക്യോ ഒളിമ്ബിക്​സില്‍ ഭാരോദ്വഹനത്തിലൂടെ ആദ്യ മെഡല്‍ ഇന്ത്യക്ക്​ സമ്മാനിച്ച താരം.സ്വന്തം ഗ്രാമമായ നോങ്​പോക്​ കാച്ചിങ്ങില്‍നിന്ന്​ 25 കിലോമീറ്റര്‍ സഞ്ചരിച്ചാണ്​ ഇംഫാലിലെ സ്​പോര്‍ട്സ്​ അകാദമിയിലേക്ക്​ ചാനു എത്തിയിരുന്നത്​. പണമില്ലാത്തതിനാല്‍ ഇൗ ദീര്‍ഘദൂരയാത്ര ദുഷ്​കരമായിരുന്നു. എന്നാല്‍, അവിടെ ചാനുവിന്​ സഹായവുമായെത്തിയത്​ ട്രക്ക്​ ഡ്രൈവര്‍മാരായിരുന്നു. ഇംഫാലിലേക്ക്​ മണല്‍ കയറ്റിപോകുന്ന ട്രക്കുകളില്‍ ചാനു ദിവസവും സ്​ഥാനം പിടിച്ചു. വര്‍ഷങ്ങളായി ദിവസവും ഇത്​ തുടര്‍ന്നു.
ടോക്യോ ഒളിമ്പിക്​സില്‍ ഭാരോദ്വഹനത്തില്‍ വെള്ളിമെഡല്‍ നേടി ഗ്രാമത്തിലെത്തിയ ചാനു വ്യാഴാഴ്​ച സമയം കണ്ടെത്തിയത്​ തന്റെ വിജയ പാതക്ക്​ കരുത്തേകിയ ട്രക്ക്​ ഡ്രൈവര്‍മാരെ ആദരിക്കാനായിരുന്നു. 150ഓളം ട്രക്ക്​ ഡ്രൈവര്‍മാര്‍​ ചാനുവിന്റെ ആദരം ഏറ്റുവാങ്ങി. ഇവര്‍ക്ക്​ ഒരു ഷര്‍ട്ട്​, മണിപ്പൂരി സ്​കാര്‍ഫ്​, ഭക്ഷണം എന്നിവ നല്‍കിയാണ്​ മടക്കിയത്​.
ട്രക്ക്​ ​ഡ്രൈവര്‍മാരെ കണ്ടതും ചാനു വികാരധീനയായിരുന്നു. വെയിറ്റ്​ലിഫ്​റ്റര്‍ എന്ന ആഗ്രഹം പൂര്‍ത്തിയാക്കാന്‍ തന്നെ സഹായിച്ചവരാണ്​ ഇവരെല്ലാമെന്ന്​ ചാനു പറഞ്ഞു.  വനിതകളുടെ 49 കിലോഗ്രാം വിഭാഗത്തിലാണ്​ 26കാരിയായ ചാനു 202കിലോഗ്രാം ഉയര്‍ത്തി വെള്ളിമെഡല്‍ നേടിയത്​. ഇതോടെ കര്‍ണം മല്ലേശ്വരിക്ക്​ ശേഷം ഒളിമ്പിക്​ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ വെയിറ്റ്​ ലിഫ്​റ്ററായി ചാനു.

Related Articles

Back to top button