IndiaInternationalLatest

തെക്കു പടിഞ്ഞാറൻ സമുദ്ര മേഖലയിൽ ചരക്കു കപ്പലുകൾക്കും മത്സ്യബന്ധനയാനങ്ങൾക്കും ഉള്ള യാത്ര പാതകൾ വിഭജിച്ചു

“Manju”
ബിന്ദുലാൽ തൃശ്ശൂർ

തെക്ക് പടിഞ്ഞാറൻ സമുദ്ര മേഖലയിൽ ചരക്കുകപ്പലുകളുടെയും മത്സ്യബന്ധനയാനങ്ങളുടെയും യാത്ര പാതകൾ കേന്ദ്ര ഷിപ്പിങ് മന്ത്രാലയം വിഭജിച്ചു പ്രത്യേകമാക്കി മാറ്റി. ജലഗതാഗതത്തിന്റെ സുരക്ഷയും കാര്യക്ഷമതയും പരിഗണിച്ചാണ് ദീർഘനാളായുള്ള ഈ ആവശ്യം കേന്ദ്ര ഷിപ്പിങ് മന്ത്രാലയം അംഗീകരിച്ചത്.

നിരവധി ചരക്കുകപ്പലുകളും മത്സ്യബന്ധനയാനങ്ങളുo കൊണ്ട് തിരക്കേറിയ ജലപാത ആണ് രാജ്യത്തിന്റെ തെക്കു പടിഞ്ഞാറന്‍ തീരത്തുള്ള അറബിക്കടൽ മേഖല. പലപ്പോഴും ഇവിടെ അപകടങ്ങൾ നടക്കുകയും അതുവഴി കപ്പലുകൾക്ക് കേടുപാടുകളും പരിസ്ഥിതിനാശവും ആളപായവും ഉണ്ടാവുകയും ചെയ്യുന്നു.

പുതിയ നടപടി മേഖലയിലെ ജലഗതാഗതം സുരക്ഷിതവും സുഗമവുമാക്കുമെന്ന് കേന്ദ്ര ഷിപ്പിങ് മന്ത്രി ശ്രീ മൻസൂഖ് മാണ്ഡവ്യ പറഞ്ഞു. ഷിപ്പിങ് ഡയറക്ടറേറ്റ് ജനറലിന്റെ വളരെ ക്രിയാത്മകമായ നടപടിയാണ് ഇതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പാതയുടെ വിശദാംശങ്ങൾ ഷിപ്പിങ് ഡിജി വിജ്ഞാപനം(M.S.Notice11-2020) ചെയ്തിട്ടുണ്ട്. 2020 ഓഗസ്റ്റ് ഒന്നു മുതൽ പുതിയ പാതകൾ പ്രാബല്യത്തിൽ വരും.

Related Articles

Back to top button