AlappuzhaKeralaLatest

സുഭാഷ് വാസുവിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.ആൾ ജാമ്യത്തിൽ വിട്ടു

“Manju”

റെജിപുരോഗതി

മാവേലിക്കര യൂണിയനിലെ മൈക്രോ ഫിനാൻസ്, പ്രീമാര്യേജ് കൗൺസിലിംഗ്, സാമൂഹ്യക്ഷേമ പദ്ധതിയിനത്തിൽ 12 കോടി രൂപയുടെ മുകളിൽ സാമ്പത്തിക തട്ടിപ്പിൽ മാവേലിക്കര പോലീസ് കേസ് രജിസ്ട്രർ ചെയ്യ്തത് പ്രകാരം സുഭാഷ് വാസുവിനെ അറസ്റ്റ് ചെയ്തു.

FIR ഇട്ട് കേസേടുത്തതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന പോലീസ് മേധാവി, ക്രൈംബ്രാഞ്ച്
അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഇതെ തുടർന്ന് ഇവരുടെ വീടുകളിൽ നടത്തിയ റെയ്ഡിൽ യൂണിയൻ ഓഫീസിൽ നിന്നും കടത്തിയ മിനുട്സ് ബുക്കുകൾ, ചെക്കുകൾ, കേസിനാസ്പദമായ ഒട്ടനവധി രേഖകൾ ക്രൈംബ്രാഞ്ച് സംഘം പിടിച്ചെടുത്തിരുന്നു. റെക്കാർഡുകളും, രേഖകളും, ചെക്കുകളും കടത്തിയത് സംബസിച്ച് യൂണിയൻ അഡ്മിനിസ്ട്രേറ്ററും, ഇപ്പോഴത്തെ യൂണിയൻ കൺവീനറുമായ അഡ്വ. സിനിൽ മുണ്ടപ്പള്ളിയാണ് പരാതി നൽകിയത്.

അറസ്റ്റ് ഭയന്ന് ഒളിവിൽപ്പോയ ഇവർ കോവിഡ് ലോക്ക് ഡൗൺ മറവിൽ കേരളത്തിന് വെളിയിലായിരുന്നു.

വിവിധ കേടതികളിൽ കേസ് തള്ളണമെന്ന ഇവരുടെ വാദം ചെലവ് സഹിതം തള്ളിയതിനെ തുടർന്ന്, കോവിഡ് ഇളവുകൾ വച്ച് ജാമ്യത്തിനായി ഇവർ വീണ്ടും കോടതിയെ സമീപിക്കുക ആയിരുന്നു.

തുടർന്ന് കേരളത്തിൽ എത്തിയ ഇവർ ക്വാറന്റൈനിൽ പ്രവേശിക്കുകയും ചെയ്തു.

കേസിൻ്റെ ഗൗരവം കണക്കിലെടുത്ത് ഇവരെ ഇന്ന് വീണ്ടും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുകയും പ്രതി കുറ്റം സമ്മതിക്കുകയും തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും ആണ് ഉണ്ടായത്.

അറസ്റ്റിലായ സുഭാഷ് വാസുവിനെ ആൾ ജാമ്യത്തിൽ വിട്ടയച്ചു

 

Related Articles

Back to top button