KeralaLatestThiruvananthapuram

കീം പരീക്ഷയെഴുതിയ കൊല്ലം അഞ്ചല്‍ കൈതടി സ്വദേശിയായ വിദ്യാര്‍ത്ഥിനിക്ക് കൊവിഡ്

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലായി കീം പരീക്ഷയെഴുതിയ നാല് വിദ്യാര്‍ത്ഥികള്‍ക്കും ഒരു രക്ഷിതാവിനും കൊവിഡ് സ്ഥിരീകരിച്ചതോടെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ആശങ്ക പടരുന്നു. തിരുവനന്തപുരം കൈമനത്ത് വന്ന് കീം പരീക്ഷയെഴിതിയ കൊല്ലം അഞ്ചല്‍ കൈതടി സ്വദേശിയായ വിദ്യാര്‍ത്ഥിനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഈ കുട്ടിയുടെ അച്ഛന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

തിരുവനന്തപുരം കൈമനത്തെ മന്നം റസിഡന്‍ഷ്യല്‍ പബ്ലിക് സ്കൂളിലെ ഇരുപതാം നമ്പര്‍ മുറിയില്‍ പരീക്ഷ എഴുതിയ കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ എഴുതിയ നാല് വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാര്‍ത്ഥിയുടെ കൂട്ടിനായെത്തിയ ഒരു രക്ഷിതാവിനുമാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. തിരുവനന്തപുരത്ത് മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കും ഒരു രക്ഷിതാവിനും കോഴിക്കോട് ഒരു വിദ്യാര്‍ത്ഥിക്കുമാണ് രോഗബാധ. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം പരീക്ഷാ ഹാളിലുണ്ടായിരുന്നവരെ നിരീക്ഷണത്തിലേക്ക് മാറ്റിയിട്ടുണ്ട്.

കൊവിഡ് വ്യാപനം ഉയരുന്നതിനിടെ കീം പരീക്ഷ നടത്തുന്നതില്‍ നേരത്തെ തന്നെ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ആശങ്ക ഉയര്‍ത്തിയതാണ്. എന്നാല്‍ കൂടുതല്‍ ക്രമീകരണങ്ങളൊരുക്കി സര്‍ക്കാര്‍ പരീക്ഷാ നടത്തിപ്പുമായി മുന്നോട്ട് പോയി.

Related Articles

Back to top button