IndiaLatest

299 കിലോമീറ്റര്‍ വേഗതയില്‍ ഫ്ലൈഓവറിലെ ‘അതിസാഹസികത’

“Manju”

ശ്രീജ.എസ്

ബംഗളൂരു: ന​ഗരത്തിലെ ഫ്ളൈഓവറിലൂടെ അതിവേ​ഗത്തില്‍ കുതിച്ചയാള്‍ ഒടുവില്‍ പൊലീസ് പിടിയിലായി. അപകടകരമായ രീതിയില്‍ വാഹനമോടിച്ച മുനിയപ്പ എന്നയാളെ പൊലീസ് കണ്ടെത്തുകയും വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ഇ-സിറ്റി ഫ്ളൈഓവറിലൂടെ 299 കിലോമീറ്റര്‍ വേഗതയില്‍ കുതിച്ച 1000 സി.സി യമഹ ആര്‍1 ബൈക്കിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലായത്. ബൈക്ക് ഓടിച്ചയാള്‍ തന്നെയാണ് ഇതിന്റെ വീഡിയോ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. ഈ വീഡിയോ ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ അപകടകരമായ രീതിയില്‍ വാഹനമോടിച്ചതിന് മുനിയപ്പയെ കണ്ടെത്തി പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

10 കിലോമീറ്ററോളം ദൂരമുള്ള ഇ-സിറ്റി ഫ്ളൈഓവറിലൂടെയാണ് സാഹസികമായ രീതിയില്‍ ഇയാള്‍ ബൈക്കോടിച്ചത്. റോഡിലുള്ള മറ്റ് വാഹനങ്ങളെ 200 കിലോമീറ്ററിലേറെ വേഗതയില്‍ അപകടകരമായ രീതിയില്‍ ബൈക്ക് മറികടക്കുന്നതും വീഡിയോയില്‍ കാണാം.

സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കി 300 കിലോമീറ്ററോളം വേഗതയില്‍ വാഹനമോടിച്ച ഡ്രൈവറേയും വാഹനത്തേയും പിടികൂടിയതായി ബംഗളൂരു ജോയിന്റ് പൊലീസ് കമ്മീഷണര്‍ സന്ദീപ് പാട്ടീല്‍ പറഞ്ഞു. സുരക്ഷിതമായി വണ്ടിയോടിക്കുക എന്ന അടിക്കുറിപ്പോടെ ബെംഗളൂരു ട്രാഫിക് പൊലീസും ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

Related Articles

Back to top button