IndiaLatest

ശാന്തിഗിരി ആശ്രമം ഗുരുസ്ഥാനീയ നാളെ ചെന്നൈയിലെത്തും.

“Manju”

 

പോത്തന്‍കോട് : ശാന്തിഗിരി ആശ്രമം ഗുരുസ്ഥാനീയ ശിഷ്യപൂജിത അമൃത ജ്ഞാനതപസ്വിനി വെള്ളിയാഴ്ച ചെന്നൈയിലെത്തും. ഉച്ചയ്ക്ക് 1.30 ന് ചെന്നെയിലെത്തുന്ന ശിഷ്യപൂജിതയെ വിമാനത്താവളത്തില്‍ ഗുരുഭക്തര്‍  സ്വീകരിക്കും. തുടര്‍ന്ന് ചെന്നെയിലുള്ള ഗുരുഭക്ത ഭവനങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന ഗുരുസ്ഥാനീയ ജനുവരി 6 ന് ചെയ്യൂര്‍ ആശ്രമം ബ്രാഞ്ചിലെത്തിച്ചേരും. ജനപ്രതിനിധികളഉം ഭക്തരും പൂര്‍ണ്ണകുംഭം നല്‍കി വരവേല്‍ക്കും. ആറ്, ഏഴ് തീയതികളില്‍ ആശ്രമത്തില്‍ ഗുരുസ്ഥാനീയ ഭക്തര്‍ക്ക് ദര്‍ശനം നല്‍കും. ജനുവരി 6 ന് നടക്കുന്ന സില്‍വര്‍ ജൂബിലി ആഘോഷം വിളംബര സമ്മേളനം തമിഴ്നാട് സ്പീക്കര്‍ എം. അപ്പാവു ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.എസ്. മസ്താന്‍, തിരുനാവക്കരശ് എം.പി., ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി, ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ഇന്ത്യന്‍ യൂണിയന്‍ മുസ്ലീംലീഗ് തമിഴ് നാട് ഘടകം ജനറല്‍ സെക്രട്ടറി കെ..എം. അബൂബക്കര്‍, ഫാ.തോമസ് ഐസക്ക് തുടങ്ങി രാഷ്ട്രീയ ആത്മീയ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങുകളില്‍ സംബന്ധിക്കും.

ഏഴിന് രാവിലെ 9 ന് ധ്യാനമഠത്തിന്റെയും ദര്‍ശനമന്ദിരത്തിന്റെയും തിരി ശിഷ്യപൂജിത തെളിക്കുന്നതിനൊപ്പം രജതജൂബിലി സമുച്ചയത്തിന്റെ ശിലാസ്ഥാപനവും ഗുരുസ്ഥാനീയ നിര്‍വ്വഹിക്കും.

7 ന് ചെയ്യൂരില്‍ നടക്കുന്ന മക്കള്‍ ആരോഗ്യം മെഗാ മെഡിക്കല്‍ ക്യാമ്പ് പ്രശസ്ത തമിഴ് ചലച്ചിത്ര നടന്‍ തലൈവാസല്‍ വിജയ് ഉദ്ഘാടനം ചെയ്യും.

Related Articles

Back to top button