KeralaLatestThiruvananthapuram

ആകാശത്ത് ഇനി ഇന്ത്യയുടെ ധ്രുവാസ്ത്രവും അടക്കിവാഴും;

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂദല്‍ഹി: ഇന്ത്യ വികസിപ്പിച്ചെടുത്ത ധ്രുവാസ്ത്ര മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ഒറീസയിലെ ചന്ദിപ്പൂരിലുള്ള സംയോജിത മിസൈല്‍ റേഞ്ചില്‍ നിന്നാണ് പരീക്ഷണം നടത്തിയത്. ജൂലൈ 15,16 തീയതികളില്‍ നടത്തിയ പരീക്ഷണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു.

ഹെലികോപ്റ്ററുകളില്‍ നിന്ന് തൊടുത്തു വിടാവുന്ന അസ്ത്ര ശബ്ദത്തെക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്ന തരം മിസൈലാണ്. ഹെലികോപ്റ്റര്‍ ഇല്ലാതെയാണു പരീക്ഷണം നടത്തിയത്. പരീക്ഷണം വിജയമാണെങ്കിലും ആവശ്യമെങ്കില്‍ തുടര്‍ പരീക്ഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ആകാശ-ആകാശ മിസൈലായ ധ്രുവാസ്ത്ര പ്രതിരോധ ഗവേഷണ കേന്ദ്രമാണ് വികസിപ്പിച്ചെടുത്തത്. പരീക്ഷണത്തില്‍ മിസൈലിന്റെ ആക്രമണ പരിധി എത്രയായിരുന്നു എന്ന് വെളിപ്പെടുത്തിയിട്ടില്ല. വ്യത്യസ്ത ഉയരങ്ങളില്‍ വ്യത്യസ്ത ആക്രമണ പരിധിയാണിതിനുള്ളത്.

15 കിലോമീറ്റര്‍ ഉയരത്തില്‍ 90-110 കിലോമീറ്ററും 30,000 അടിക്കു മുകളില്‍ 44 കിലോമീറ്ററും സമുദ്ര നിരപ്പില്‍ 30 കിലോമീറ്ററുമാണ് ആസ്ത്രയുടെ പ്രഹര ശേഷി. ചൈനയുമായുള്ള സംഘര്‍ഷം പൂര്‍ണമായി പരിഹരിക്കാത്ത സാഹചര്യത്തില്‍ കൂടിയാണ് ഇന്ത്യയുടെ മിസൈല്‍ പരീക്ഷണം

Related Articles

Back to top button