IndiaKeralaLatest

റോളര്‍ സ്കേറ്റിംഗ് ചാന്പ്യന്‍ ഷിപ്പ് ബാല്‍ശ്രേയസിനു സ്വര്‍ണം, ലക്ഷ്മിക്കു വെള്ളി

“Manju”

 

ആലപ്പുഴ: റോളര്‍ സ്കേറ്റിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചണ്ഡീഗഡിലെ മൊഹാലിയില്‍ നടത്തിയ ദേശീയ കേഡറ്റ്, സബ് ജൂണിയര്‍, ജൂണിയര്‍, സീനിയര്‍, മാസ്റ്റേഴ്സ് റോളര്‍ സ്കേറ്റിംഗ് ചാന്പ്യന്‍ ഷിപ്പില്‍ ബി.ജി. ബാല്‍ശ്രേയസും (സ്വര്‍ണം) ലക്ഷ്മി എസ്. ദത്തും (വെള്ളി) കേരളത്തിനുവേണ്ടി മെഡലുകള്‍ നേടി. റോളര്‍ സ്കൂട്ടര്‍ സീനിയര്‍, സബ് ജൂണിയര്‍ വിഭാഗങ്ങളിലാണ് ഇരുവരും മെഡല്‍ നേടിയത്. ആരോഗ്യ വകുപ്പ് വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് ഫൈലേറിയ ഇന്‍സ്പെക്ടര്‍ പി.ആര്‍. ബാലഗോപാലിന്‍റെയും കനറാ ബാങ്ക് സര്‍ക്കിള്‍ ഓഫീസ് ഓഫീസര്‍ എല്‍. ഗീതയുടെയും മകനാണ് ബാല്‍ശ്രേയസ്. കൃഷിഭവന്‍ കൃഷി അസിസ്റ്റന്‍റ് ജൂലിയുടെയും ഡി. സജിയുടെയും മകളാണ് ലക്ഷ്മി.

Related Articles

Back to top button