InternationalLatestSports

ബെന്‍ സ്റ്റോക്സിന് അവസാന ടെസ്റ്റില്‍ വിശ്രമം അനുവദിച്ചേക്കും

“Manju”

ശ്രീജ.എസ്

വെസ്റ്റിന്‍ഡീസിനെതിരായ അവസാന ക്രിക്കറ്റ് ടെസ്റ്റില്‍ ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്സിന് വിശ്രമം അനുവദിച്ചേക്കുമെന്ന് ഇംഗ്ലണ്ട് പരിശീലകന്‍ ക്രിസ് സില്‍വര്‍ വുഡ്. അടുത്ത വെള്ളിയാഴ്ചയാണ് ഇംഗ്ലണ്ടും വെസ്റ്റിന്‍ഡീസും തമ്മിലുള്ള മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരം. ഇംഗ്ലണ്ട് ടീമിന് ബെന്‍ സ്റ്റോക്സിന്റെ സേവനം എപ്പോഴും ആവശ്യം ഉണ്ടെന്നും കഴിഞ്ഞ മത്സരങ്ങളില്‍ ബെന്‍ സ്റ്റോക്സ് മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നതെന്നും താരത്തിന് വിശ്രമം നല്‍കേണ്ട ആവശ്യം ഉണ്ടെന്നും ഇംഗ്ലണ്ട് പരിശീലകന്‍ പറഞ്ഞു.

ബെന്‍ സ്റ്റോക്സിന്റെ മികച്ച ബാറ്റിങ്ങിന്റെ പിന്‍ബലത്തിലാണ് ഇംഗ്ലണ്ട് വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ജയിച്ചത്. ആദ്യ ഇന്നിങ്സില്‍ 176 റണ്‍സും രണ്ടാം ഇന്നിങ്സില്‍ 78 റണ്‍സും ബെന്‍ സ്റ്റോക്സ് എടുത്തിരുന്നു.

Related Articles

Back to top button