IndiaKeralaLatest

മനസ്സുണ്ടെങ്കിൽ ഹിമാലയവും വഴിമാറും, പറയുന്നത് മൂന്നടി ആറിഞ്ചുകാരി

“Manju”

മനസ്സുണ്ടെങ്കിൽ ഹിമാലയവും വഴിമാറും, പറയുന്നത് മൂന്നടി ആറിഞ്ചുകാരി ആർതി;ഇത് വെറും ആർതിയല്ല,ആർതി ദോഗ്ര IAS

ജന്മനാൽ കിട്ടിയ ഉയരക്കുറവ് ശാപമായി എല്ലാവരും കരുതിയപ്പോൾ അത് ഒരു ക്യാറ്റലിസ്റ് ആക്കി പരിഹാസങ്ങളെ പുഷ്പങ്ങളാക്കി ആർതി മുന്നോട്ടു കുതിച്ചപ്പോൾ അവൾ ചെന്നു നിന്നത് ഇന്ത്യയുടെ അത്യുന്നത സിവിൽ സർവീസ് കേഡറിൽ. ഡെറാഡൂണിൽ ജനിച്ച ആർതിയുടെ അച്ഛൻ ആർമിയിൽ കേണൽ ആയിരുന്ന രാജേന്ദ്ര ദോഗ്രയും അമ്മ സ്‌കൂൾ പ്രിൻസിപ്പൽ ആയിരുന്ന കുംകുവും ആയിരുന്നു. ജനനം മുതൽക്കു തന്നെ പരിഹാസവും മാറ്റിനിർത്തലും അഭിമുഖീകരിച്ച ആർതി ജീവിതം ഒരു വെല്ലുവിളിയായി തന്നെ സ്വീകരിച്ചു. സ്‌കൂൾ, കോളേജ് വിദ്യാഭ്യാസം നല്ല നിലയിൽ പൂർത്തിയാക്കിയ ആർതി 2006 ൽ IAS നേടി. തുടർന്നു സേവനം നടത്തിയ പദവിയിലൊക്കെ മികവ് കാട്ടിയ ആർതിയെ ഇന്ത്യൻ പ്രസിഡന്റിന്റെ നാഷണൽ അവാർഡ് തേടിവന്നു. ഇന്ന് അജ്മീർ കളക്‌ടർ ആണ് ആർതി ദോഗ്രയെന്ന മൂന്നടി ആറിഞ്ചുകാരി.
ഉയരക്കുറവ് തന്റെ ഉയരമാക്കി മാറ്റിയ ഈ വനിത എല്ലാവർക്കും എല്ലാവർക്കും പ്രചോദനമായി,അഭിമാനമാണ് .

മനസ്സുണ്ടെങ്കിൽ ഹിമാലയവും വഴിമാറുമെന്നും കുറവുകളെക്കാൾ നമ്മുടെ മികവുകൾ കണ്ടെത്തി മുന്നോട്ട് പോകണമെന്നും പറയുകയാണ് ഈ കൊച്ച് വലിയ കളക്ടർ.

Related Articles

Back to top button