IndiaKeralaLatestThiruvananthapuram

ഇന്ത്യന്‍ സൈന്യത്തിന് കരുത്ത് പകരാന്‍ ഭാരത് ഡ്രോണുകള്‍ എത്തുന്നു

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂഡല്‍ഹി: യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ പര്‍വ്വത പ്രദേശങ്ങളില്‍ ചൈനയുമായുള‌ള ഇന്ത്യയുടെ തര്‍ക്കങ്ങള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. സമുദ്ര നിരപ്പില്‍ നിന്ന് അത്യുന്നതിയിലുള‌ള ഇത്തരം സ്ഥലങ്ങളില്‍ ശക്തമായ നിരീക്ഷണത്തിന് സേനക്ക് വേണ്ട സഹായമെത്തിക്കുകയാണ് ഡിഫന്‍സ് റിസര്‍ച്ച്‌ ആന്റ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ).

തദ്ദേശീയമായി വികസിപ്പിച്ച ഡ്രോണായ ‘ഭാരത്’ ഇനി മുതല്‍ ഇത്തരം പ്രദേശങ്ങളില്‍ സേനക്ക് തുണയാകും. ഡിആര്‍ഡിഒയുടെ ചണ്ഡിഗഡിലെ ലബോറട്ടറിയിലാണ് ഭാരത് നിര്‍മ്മിച്ചത്. ലോകത്ത് ഏ‌റ്റവും സമര്‍ത്ഥവും ഭാരം കുറഞ്ഞതുമായ ഡ്രോണാണിതെന്ന് പ്രതിരോധ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

ചെറുതും ശക്തവുമായ ഭാരത് ഏത് തരം സ്ഥലത്തും കൃത്യതയോടെ പ്രവര്‍ത്തിക്കുന്നതിന് രൂപകല്‍പന ചെയ്‌താണെന്ന് ഡിആര്‍ഡിഒ അധികൃതര്‍ അറിയിച്ചു. കൃത്രിമ ബുദ്ധിയാല്‍ സ്വയം പ്രവര്‍ത്തിക്കുന്ന ഡ്രോണിന് നിരീക്ഷണത്തിനിടെ ശത്രുക്കളാണോ മിത്രങ്ങളാണോ എന്ന് തിരിച്ചറിയാനാകും. അതി കഠിനമായ തണുപ്പിലും ഭാരതിന് തകരാറൊന്നും ഉണ്ടാകില്ല. എടുക്കുന്ന ദൃശ്യങ്ങള്‍ തല്‍സമയം കൈമാറാന്‍ കഴിവുള‌ള ഡ്രോണിന് ഇരുട്ടിലും വളരെ നന്നായി ദൃശ്യങ്ങള്‍ പകര്‍ത്താനൊക്കും. നിരവധി ആളുകളുള‌ള മേഖലയിലും ഇത് ഉപയോഗിക്കാനാകും. എന്നാല്‍ ശത്രുക്കളുടെ റഡാറില്‍ ഇവയുടെ സാന്നിദ്ധ്യം കണ്ടെത്താനുമാകില്ല.

Related Articles

Back to top button