പോത്തന്‍കോട് : നമ്മുടെ ഗുരുവിനോടുള്ള ശ്രദ്ധാഭക്തി എത്രയാണൊ അതനുസരിച്ചായിരിക്കും ഓരോരുത്തരുടെയും ജീവൻ ഗുരുവിലണയുന്നത്. നമ്മുടെ ജീവിതലക്ഷ്യം ഗുരുമഹിമയിൽ ലയിച്ചു ചേരുക എന്നുള്ളതാണ്. അതിനുള്ള അവസരങ്ങളാണ് വ്രതങ്ങളും സങ്കല്പവും പ്രാർത്ഥനകളും. നമ്മൾ ഇന്ന് ചെയ്തുവെക്കുന്നത് നമ്മുടെ മാത്രം കർമ്മമല്ല. കർമ്മങ്ങളുടെ ഫലം ഈ ജന്മത്തേക്കു മാത്രമുള്ളതല്ല. നമ്മൾ ഇന്ന് ചെയ്യുന്ന കർമ്മത്തിന്റെ ഗുണം ഇപ്പോൾ തന്നെ ലഭിക്കണമെന്നില്ല. അത് ജന്മാന്തര പുണ്യസുകൃതമാണെന്നും ശാന്തിഗിരി വിദ്യാഭവന് സീനിയര്‍ സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പല്‍ ജനനി കൃപ ജ്ഞാനതപസ്വിനി. നവ പൂജിതം 97 ആഘോഷങ്ങളുടെ ഭാഗമായി ശാന്തിപുരം യൂണിറ്റ് സംഘടിപ്പിച്ച സൽസംഗത്തിൽ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നുജനനി. ഇന്നലെ (9-8-2023) നടന്ന സൽസംഗത്തിൽ കുമാരി എസ് ആർ നന്മ ഗുരുവാണി വായിച്ചു. ബ്രഹ്മചാരിണി എ സുകൃത, ഡോക്ടർ ടി എസ് സോമനാഥൻ എന്നിവർ പ്രഭാഷണം നടത്തി. രവീന്ദ്രൻ കെ സ്വാഗതവും ശ്രീദേവി എസ് വി കൃതജ്ഞതയും അറിയിച്ചു
Related Articles
Check Also
Close
-
Karnataka reported 416 new cases of COVID-19June 21, 2020 9:56 AM