KeralaLatest

നാടൻപാട്ട് പരിശീലിപ്പിക്കുകയും സംസ്ഥാന തലത്തിൽ വിജയം നേടുകയും ചെയ്ത രവി വാണിയംപാറ

“Manju”

അനൂപ് എം. സി.

കഴിഞ്ഞ 12 വർഷക്കാലമായി നാടൻപാട്ട് രംഗത്ത് പ്രവർത്തിച്ചു വരുന്നു. സ്വന്തം സമിതിയായ ചങ്ങമ്പുഴ കലാകായിക വേദിയിൽ നിന്നാണ് കലാരംഗത്തേക്കുള്ള തുടക്കം. വേദിയെ പ്രതിനിധീകരിച്ചു നിരവധി തവണ സംസ്ഥാന കേരളോത്സവത്തിൽ നാടൻപാട്ട്, തനതുനൃത്തം, നാടകം എന്നിവയിൽ പങ്കെടുക്കുകയും 1, 2 സ്ഥാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.

2017, 2019 വർഷങ്ങളിൽ വേദിയുടെ നാടൻപാട്ട് ടീമിനെ പരിശീലിപ്പിക്കുകയും സംസ്ഥാന തലത്തിൽ വിജയം നേടുകയും ചെയ്തിട്ടുണ്ട്. വേദിയെ പ്രതിനിധീകരിച്ചു ദേശീയ യുവോൽസവത്തിൽ നാടൻപാട്ട്, തനതുനൃത്തം എന്നീ ഇനങ്ങളിൽ ഹരിയാന, ഒറീസ്സ, കർണാടക എന്നീ സംസ്ഥാനങ്ങളിൽ അവതരിപ്പിച്ചിട്ടുണ്ട്. കുടുംബശ്രീ കലാമേളയിൽ നാടൻപാട്ട് പരിശീലിപ്പിച്ചു 3 തവണ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. നിരവധി നിരവധി തവണ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നാടൻപാട്ടിൽ പരിശീലന രംഗത്ത് സമ്മാനങ്ങൾ നേടികൊടുക്കാൻ സാധിച്ചിട്ടുണ്ട്. കണ്ണൂർ, കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി കലോത്സവത്തിൽ നിരവധി തവണ 1, 2 സ്ഥാനങ്ങൾ നേടുകയും തഞ്ചാവൂരിൽ വെച്ചു നടന്ന ഇന്റർയൂണിവേഴ്സിറ്റി മത്സരത്തിൽ കണ്ണൂർ യൂണിവേഴ്സിറ്റിയെ പ്രതിനിധികരിച്ചു SNDP കാലിച്ചാനടുക്കം കോളേജ് 2017 ൽ പങ്കെടുക്കുകയും ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.

മണ്മറഞ്ഞു പോകുന്ന നാട്ടുകലകളെയും പാട്ടുകളെയും പുതുതലമുറയിലേക്ക് എത്തിക്കുന്നതിനായി ചങ്ങമ്പുഴ കലാകായിക വേദിയുടെ നിരവധി വേദികളിൽ പ്രശംസ നേടിയ “ഗ്രാമകം ” നാടൻകലാ സംഘത്തിന്റെ പരിശീലകനായും അതിലെ പ്രധാന കൂട്ടാളിയായും നാടൻപാട്ട് രംഗത്ത് സജീവമായി പ്രവർത്തിച്ചു വരുന്നു. നാട്ടുകലാകാരക്കൂട്ടം നാടൻപാട്ട് സംഘടനയുടെ കാസറഗോഡ് ജില്ലാ എക്സിക്യൂട്ടീവ് അംഗമായും പ്രവർത്തിച്ചു വരുന്നു.

രവി വാണിയംപാറ

Related Articles

Back to top button