KeralaLatest

നവവധുവിന്റെ മരണത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

“Manju”

കൊല്ലം; ചവറയില്‍ നവവധു ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഭര്‍ത്താവ് ഫോണില്‍ വിളിച്ചു അസഭ്യം പറയുകയും കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതാണ് ആത്മഹത്യയ്ക്ക് പെട്ടെന്നുണ്ടായ പ്രകോപനമെന്നു പൊലീസ് പറയുന്നു. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ എക്സിക്യൂട്ടീവായ ശ്യാംലാലുമായി പ്രണയത്തിലായിരുന്നു സ്വാതി. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് വീട്ടില്‍ നിന്ന് ഇറങ്ങി വന്ന് വിവാഹം കഴിക്കുന്നത്. ആദ്യ നാളുകളില്‍ത്തന്നെ അസ്വാരസ്യങ്ങള്‍ തുടങ്ങിയിരുന്നുവെങ്കിലും വീട്ടിലേക്ക് തിരികെ ചെല്ലാന്‍ ആവാത്ത മാനസികാവസ്ഥയിലായിരുന്നു യുവതി. ഭര്‍ത്താവിനു വഴിവിട്ട ബന്ധങ്ങള്‍ ഉള്ളതായി മൊബൈല്‍ ഫോണില്‍ നിന്നും മനസ്സിലാക്കിയതിനെത്തുടര്‍ന്നാണ് പ്രശ്നങ്ങള്‍ ഉടലെടുത്തതെന്നും പൊലീസ് പറഞ്ഞു.
സ്വാതി ആത്മഹത്യ ചെയ്യുമ്പോള്‍ അച്ഛനുമായി തിരുവനന്തപുരത്ത് ആശുപത്രിയിലായിരുന്നു ഭര്‍ത്താവ്. അവസാനമായി തിരുവനന്തപുരത്ത് നിന്നും വിളിച്ച്‌ വധ ഭീഷണി മുഴക്കിയ ശബ്ദം സ്വാതിയുടെ ഫോണില്‍ റിക്കോര്‍ഡ് ചെയ്തിരുന്നത് പൊലീസിനു തുണയായി. മകളുടെ മരണത്തില്‍ ദുരൂഹത ആരോപിച്ചു പിതാവ് നല്‍കിയ പരാതി നല്‍കിയിരുന്നു.

Related Articles

Back to top button