IndiaLatest

അന്തര്‍ജില്ല യാത്രയ്ക്ക് ഇനി ‘ഇ.വി പവര്‍പ്ലസ്’ 

“Manju”

ബംഗളൂരു: ഇനി ബംഗളൂരുവില്‍ നിന്ന് മറ്റ് ജില്ലകളിലേക്കുള്ള യാത്ര ശബ്ദകോലാഹലരഹിതവും ഏറെ സുഖപ്രദവുമാകും. സാമ്പത്തിക ചെലവും കുറയും. അന്തര്‍ജില്ല സര്‍വിസ് നടത്തുന്ന ഇലക്‌ട്രിക് എ.സി ബസുകള്‍ കഴിഞ്ഞ ദിവസം ഓടിത്തുടങ്ങിയതോടെയാണിത്. ശബ്ദരഹിതവും സുഗമമായ യാത്രയുമാണ് ഇവയെ പ്രിയങ്കരമാക്കുന്നത്. പരീക്ഷണ ഓട്ടം ബംഗളൂരുമൈസൂരു റൂട്ടിലാണ്. ഇലക്‌ട്രിക് ബസ് സര്‍വിസിന് യാത്രക്കാരില്‍ നിന്നു പേരുകള്‍ ക്ഷണിച്ചിരുന്നു. ഇങ്ങനെ ലഭിച്ച .വി പവര്‍പ്ലസ്എന്ന പേരാണ് ബസിന് നല്‍കിയിരിക്കുന്നത്.

ശാന്തിനഗറിലെ കര്‍ണാടക ആര്‍.ടി.സി ആസ്ഥാനത്തു നടന്ന ചടങ്ങില്‍ ഗതാഗത മന്ത്രി ബി. ശ്രീരാമലുവാണ് ആദ്യ ബസ് ഉദ്ഘാടനം ചെയ്തത്. ജോലിക്കിടെ മരിച്ച കര്‍ണാടക ആര്‍.ടി.സി ജീവനക്കാരുടെ കുടുംബാംഗങ്ങള്‍ക്കുള്ള ഒരു കോടി രൂപയുടെ ഇന്‍ഷുറന്‍സ് തുകയുടെ വിതരണ ഉദ്ഘാടനവും ചടങ്ങില്‍ മന്ത്രി നിര്‍വഹിച്ചു.

12 മീറ്റര്‍ നീളമുള്ള ഇലക്‌ട്രിക് ബസില്‍ 43 പേര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാം.‍ ലിഥിയം അയേണ്‍ ഫോസ്‌ഫേറ്റ് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ബസ് മൂന്ന് മണിക്കൂര്‍ കൊണ്ട് ഫുള്‍ ചാര്‍ജാകും.സി.സി ടി.വി കാമറകള്‍, സ്ത്രീ സുരക്ഷക്കായുള്ള പാനിക് ബട്ടണുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ബസിലുണ്ട്. മൈസൂരിന് പുറമെയുള്ള ആറ് റൂട്ടുകളില്‍ പതിവ് സര്‍വിസ് ഫെബ്രുവരിയില്‍ ആരംഭിക്കും.

മടിക്കേരി, വീരാജ്പേട്ട്, ദാവനഗരെ, ശിവമൊഗ്ഗ, ചിക്കമഗളൂരു എന്നിവിടങ്ങളിലേക്കാണ് മറ്റു സര്‍വിസുകള്‍. കൂടുതല്‍ ബസുകള്‍ അടുത്ത മാസത്തോടെ ബംഗളൂരുവില്‍ എത്തും. കഴിഞ്ഞ വര്‍ഷം രണ്ട് ഘട്ടങ്ങളിലായി 300 ഇലക്‌ട്രിക് ബസുകളാണ് ബി.എം.ടി.സി നഗരത്തില്‍ സര്‍വിസ് ആരംഭിച്ചത്. ഇതു വിജയകരമായതോടെയാണ് അന്തര്‍ ജില്ല സര്‍വിസുകള്‍ തുടങ്ങാന്‍ തീരുമാനിച്ചത്.

ഒറ്റച്ചാര്‍ജില്‍ 300 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകുന്ന 50 .സി ബസുകളാണ് കേന്ദ്രസര്‍ക്കാറിന്‍റെ ഫെയിം പദ്ധതി പ്രകാരം കര്‍ണാടക ആര്‍.ടി.സിക്ക് ലഭിക്കുന്നത്. ഹൈദരാബാദ് ആസ്ഥാനമായുള്ള ഒലെക്‌ട്ര ഗ്രീന്‍ടെക് ലിമിറ്റഡാണ് 10 വര്‍ഷത്തെ കരാറില്‍ വാടക അടിസ്ഥാനത്തില്‍ ബസുകള്‍ ഓടിക്കുന്നത്.കിലോമീറ്ററിന് 55 രൂപയാണു കമ്ബനിക്കു നല്‍കുക.

യാത്രാച്ചെലവ് കുറയും: ഇലക്‌ട്രിക് ബസുകളില്‍ ടിക്കറ്റ് നിരക്കും കുറയും. നിലവില്‍ ബംഗളൂരുവില്‍ നിന്ന് മൈസൂരുവിലേക്കുള്ള ഐരാവത് എ.സി ബസുകളില്‍ 291 രൂപയാണ് ടിക്കറ്റ് നിരക്ക്.കര്‍ണാടക ആ.ര്‍.ടി.സിക്ക് എക്കാലത്തും മികച്ച വരുമാനം ലഭിക്കുന്ന റൂട്ടാണ് മൈസൂരുബംഗളൂരു.

ഇലക്‌ട്രിക് ബസുകളുടെ ടിക്കറ്റ് നിരക്ക് സംബന്ധിച്ച്‌ അന്തിമ തീരുമാനം ആയിട്ടില്ലെങ്കിലും ഐരാവത് എ.സി ബസുകളേക്കാള്‍ കുറഞ്ഞ നിരക്കാകും ഈടാക്കുക.മജസ്റ്റിക് കെംപെഗൗഡ, മൈസൂരു ബസ് ടെര്‍മിനലുകളിലാണ് നിലവില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ തയാറായത്. മറ്റു ടെര്‍മിനലുകളിലെ സ്റ്റേഷന്‍റെ നിര്‍മാണം അവസാന ഘട്ടത്തിലാണ്.

Related Articles

Back to top button