KeralaLatestThiruvananthapuram

തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണവിലയില്‍ കുതിപ്പ്

“Manju”

സിന്ധുമോള്‍ ആര്‍

കൊച്ചി: റെക്കോര്‍ഡുകള്‍ തിരുത്തി സ്വര്‍ണവില പുതിയ ഉയരത്തിലേക്ക് കുതിക്കുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38000ലേക്ക് നീങ്ങുകയാണ്. ഇന്ന് പവന് ഒറ്റയടിക്ക് 480 രൂപയാണ് ഉയര്‍ന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ 37,880 രൂപ നല്‍കണം. ഗ്രാമിന്റെ വിലയിലും വര്‍ധനയുണ്ട്. 60 രൂപ ഉയര്‍ന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4735 രൂപയായി. തുടര്‍ച്ചയായ ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ കഴിഞ്ഞ നാലുദിവസമായി വര്‍ധന തുടരുകയാണ്.

ഇന്നലെ പവന് 120 രൂപകൂടി 37,400 രൂപയായി. 4675 രൂപയാണ് ഗ്രാമിന്. ബുധനാഴ്ച പവന് 520 രൂപയാണ് കൂടി 37,280 രൂപയിലെത്തിയിരുന്നു. ചൊവാഴ്ചയാകട്ടെ പവന് 36,760 രൂപയുമായാണ് വര്‍ധിച്ചത്. സമീപഭാവിയില്‍ അന്താരാഷ്ട്ര വില 2,000 ഡോളര്‍ കടക്കുമെന്നാണ് ആഗോള ബാങ്കിങ് സ്ഥാപനങ്ങളായ ഗോള്‍ഡ്മാന്‍ സാക്‌സ്, ബാങ്ക് ഓഫ് അമേരിക്ക, സിറ്റി എന്നിവയുടെ വിലയിരുത്തല്‍. ഇതനുസരിച്ചാണെങ്കില്‍ കേരളത്തില്‍ പവന്‍വില 40,000 രൂപ കടക്കും.

ഈ മാസത്തിന്റെ തുടക്കത്തില്‍ ഒരു പവന്‍ സ്വ‍ണത്തിന്റെ വില 36160 രൂപയായിരുന്നു. ഒരു ഘട്ടത്തില്‍ 35800 രൂപയിലേക്ക് താഴ്ന്നിരുന്നു. തുടര്‍ന്ന് പടിപടിയായി ഉയര്‍ന്നാണ് പുതിയ ഉയരം കുറിച്ചത്. 18 ദിവസത്തിനിടെ സ്വര്‍ണവിലയില്‍ 2000 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ ഒഴുകി എത്തുകയാണ്. അതാണ് സ്വര്‍ണ വില ഗണ്യമായി ഉയരാന്‍ കാരണം.

Related Articles

Back to top button