IndiaLatest

ശ്രദ്ധാ കപൂറിന്റെ സഹോദരന്‍ മയക്കുമരുന്ന് കേസില്‍ അറസ്റ്റില്‍

“Manju”

ന്യൂഡല്‍ഹി: നടൻ ശക്തി കപൂറിന്റെ മകനും നടി ശ്രദ്ധ കപൂറിന്റെ സഹോദരനുമായ സിദ്ധാന്ത് കപൂർ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായി. മയക്കുമരുന്ന് ഉപയോഗിച്ചതായി പരിശോധനയിൽ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ബെംഗളൂരു സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു. ഞായറാഴ്ച ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നടത്തിയ റെയ്ഡിൽ അതിഥികൾ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു. തുടർന്ന് റേവ് പാർട്ടിയിൽ പങ്കെടുത്ത 35 അതിഥികളെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കി. സിദ്ധന്ത് കപൂർ ഉൾപ്പെടെയുള്ള അഞ്ച് പേരുടെ ഫലം പോസിറ്റീവ് ആവുകയായിരുന്നു. സിദ്ധാന്ത് കപൂർ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.

Related Articles

Back to top button