ശ്രീജ.എസ്
ദില്ലി: കൊവിഡ്-19 പ്രതിസന്ധി രൂക്ഷമാവുകയും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയതതോടെ ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. അതിനിടെ തൊഴില്‍ നഷ്ടപ്പെട്ട 25 കാരനായ യുവാവ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ പേര്‍സണല്‍ സെക്രട്ടറിയാണെന്ന വ്യാജേന തൊഴില്‍ തേടുകയായിരുന്നു. എന്നാല്‍ അധികം വൈകാതെ തന്നെ തന്നെ ഇദ്ദേഹം ക്രൈംബ്രാഞ്ചിന്റെ പിടിയിലാവുകയും ചെയ്തു.
രാജസ്ഥാനില്‍ ആല്‍വാര്‍ ജില്ലയിലാണ് സംഭവം. തൊഴില്‍ നഷ്ടപ്പെട്ട സന്ദീപ് ചൗധരിയെന്ന യുവാവ് രാജസ്ഥാന്, ഹരിയാന എന്നിവിടങ്ങളിലുള്ള തൊഴില്‍ മന്ത്രിയെ ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. ശേഷം താന്‍ അമിത്ഷായുടെ പേഴ്സണല്‍ സെക്രട്ടറിയാണെന്നും തൊഴില്‍ വേണമെന്നും ആവശ്യപ്പെടുകയായിരുന്നു.
ബിഎ, ബിഎഡ് ബിരുദധാരിയായ സന്ദീപ് ഹരിയാനയില്‍ ഹീറോ ഹോണ്ടയുടെ കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. അതിനിടെയാണ് കൊവിഡ് പടര്‍ന്നു പിടിക്കുന്നതും ജോലി നഷ്ടപ്പെടുന്നതും.
സംഭവത്തിന് പിന്നാലെ സന്ദീപിന്റെ ക്രൈബ്രാഞ്ച് അറസ്റ്റ് ചെയ്യുകയും ആഭ്യന്തര മന്ത്രാലയത്തിലത്തിന്റെ നിര്‍ദേശ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.