IndiaLatest

എയര്‍ ഇന്ത്യ ജീവനക്കാരെ പിരിച്ചുവിടില്ല; കേന്ദ്ര സര്‍ക്കാര്‍

“Manju”

ശ്രീജ.എസ്

എയര്‍ ഇന്ത്യ ജീവനക്കാരെ പിരിച്ചുവിടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കി. പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണിത്. അതേസമയം അഞ്ച് വര്‍ഷത്തെ വേതന രഹിത അവധിയെന്ന ആശയത്തോട് പൈലറ്റുമാര്‍ക്ക് എതിര്‍പ്പില്ല. എന്നാല്‍, മറ്റ് വിഭാ​ഗം ജീവനക്കാര്‍ തിരുമാനത്തെ ശക്തമായി എതിര്‍ക്കുകയാണ്.

ചിലവ് കുറയ്ക്കാനുള്ള ശ്രമത്തിലാണ് എയര്‍ ഇന്ത്യ. പൈലറ്റുമാരുടെ വേതനം വെട്ടിക്കുറക്കാനും ജീവനക്കാരെ ശമ്പളം ഇല്ലാതെ അവധിയില്‍ പ്രവേശിപ്പിക്കാനുമാണ് തീരുമാനം. ആറ് മാസം വരെയുള്ള ശമ്പള രഹിത അവധി അഞ്ച് വര്‍ഷത്തേക്ക് നീട്ടാം. എയര്‍ ഇന്ത്യയുടെ തീരുമാനം വ്യോമയാന മന്ത്രാലയ യോ​ഗം ചര്‍ച്ച ചെയ്തു.

സ്വകാര്യ കമ്പനികള്‍ തൊഴിലാളികളെ പിരിച്ചുവിടാനാണ് തീരുമാനിച്ചത്. ആ നയമല്ല എയര്‍ ഇന്ത്യ സ്വീകരിച്ചതെന്ന് കേന്ദ്രം വിലയിരുത്തി. ഇന്‍ഡി​ഗോ പത്ത് ശതമാനം ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചിരുന്നു. ശമ്പള രഹിത അവധിക്ക് പുറമെ വേതനം വെട്ടിക്കുറക്കാനും എയര്‍ ഇന്ത്യ തീരുമാനിച്ചിരുന്നു.

Related Articles

Back to top button