IndiaLatest

മങ്കിപോക്‌സ് രോഗികള്‍ വളര്‍ത്തുമൃഗങ്ങളില്‍ നിന്ന് അകലം പാലിക്കണം

“Manju”

ന്യൂഡല്‍ഹി: മങ്കിപോക്‌സ് വ്യാപനം 23 രാജ്യങ്ങളില്‍ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന. ഇതിനോടകം 257 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്നും ഡബ്ല്യൂഎച്ച്‌ഒ അറിയിച്ചു. 120 പേരില്‍ രോഗം സംശയിക്കുന്നതായും ഇവര്‍ നിരീക്ഷണത്തിലാണെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.

രോഗം സ്ഥിരീകരിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും ഡബ്ല്യൂഎച്ച്‌ഒ ആവശ്യപ്പെട്ടു. രോഗികള്‍ വളര്‍ത്തുമൃഗങ്ങളുമായി ഇടപഴകരുത്. മനുഷ്യരില്‍ നിന്ന് മൃഗങ്ങളിലേക്ക് രോഗം പടര്‍ന്നേക്കാമെന്നും ഇത് കൂടുതല്‍ വ്യാപനത്തിന് കാരണമാകുമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

ലോകത്ത് ഇരുപതിലധികം രാജ്യങ്ങളില്‍ മങ്കിപോക്‌സ് സ്ഥിരീകരിച്ചെങ്കിലും വളരെ കുറച്ച്‌ പേര്‍ക്ക് മാത്രമാണ് രോഗം ഗുരുതരമായത്. ഭൂരിഭാഗമാളുകള്‍ക്കും പനി, ശരീരവേദന, ക്ഷീണം എന്നിവയാണ് പ്രധാനമായും അനുഭവപ്പെടുന്നത്. രോഗം ഗുരുതരമാകുന്നവരിലാണ് ശരീരത്തില്‍ കുമിളകള്‍ രൂപപ്പെടുന്നത്. എലികളിലും കുരങ്ങന്മാരിലും മങ്കിപോക്‌സ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Related Articles

Back to top button