IndiaLatest

രാജ്യത്ത് സ്​കൂളുകള്‍ ഉടന്‍ തുറക്കണോ ​? വിദഗ്​ധര്‍ പ്രതികരിക്കുന്നു

“Manju”

ന്യൂഡല്‍ഹി: ​ കോവിഡ്​ പ്രതിസന്ധി താരതമ്യേന കുറഞ്ഞ് വരുന്ന സാഹചര്യത്തില്‍ രാജ്യത്ത് സ്​കൂളുകള്‍ തുറക്കണോ എന്ന വിഷയത്തില്‍ പ്രതികരണവുമായി വിദഗ്​ധര്‍ . സ്​കൂളുകള്‍ ഘട്ടം ഘട്ടമായി തുറക്കാമെന്നാണ്​ വിദഗ്​ധ സമിതി അംഗമായ ഡോ. എന്‍.കെ. അറോറ ചൂണ്ടിക്കാട്ടുന്നത് . “സ്​കൂളുകള്‍ ഘട്ടം ഘട്ടമായി തുറക്കാം. മാതാപിതാക്കള്‍ കുട്ടികളെ ധൈര്യത്തോടെ സ്​കൂളിലേക്ക്​ അയക്കണമെന്ന്​ ആവശ്യപ്പെട്ടതോടൊപ്പം കുട്ടികളുടെ സുരക്ഷയെക്കുറിച്ച്‌​ ആശങ്ക വേണ്ടെന്നും അറോറ പറഞ്ഞു.

അതെ സമയം കുട്ടികളെ സ്​കൂളില്‍ അയക്കുന്നതിന്​ മുമ്പ് അധ്യാപകരും സ്​കൂള്‍ ജീവനക്കാരും വാക്​സിന്‍ സ്വീകരിച്ചിട്ടുണ്ടെന്ന്​ മാതാപിതാക്കള്‍ ഉറപ്പുവരുത്തണം. കുടുംബം വാക്​സിന്‍ സ്വീകരിച്ചിട്ടുണ്ടെന്ന്​ ഉറപ്പാക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു . കുട്ടികളുടെ കുടുംബത്തിലെ മുതിര്‍ന്നവരും അധ്യാപകരുടെയും ജീവനക്കാരുടെയും കുടുംബവും വാക്​സിന്‍ സ്വീകരിച്ചിട്ടു​ണ്ടെന്ന്​ ഉറപ്പുവരുത്തണം’ -അറോറ പ്രമുഖ ദേശീയമാധ്യമത്തോട് പ്രതികരിച്ചു .

ഇപ്പോള്‍ തുടങ്ങി അടുത്ത നാലുമുതല്‍ ആറുമാസത്തിനകം സ്​കൂളുകള്‍ ഘട്ടംഘട്ടമായി തുറക്കാം. കുട്ടികള്‍ക്ക്​ നല്‍കേണ്ട പൊതു കുത്തിവെപ്പിനെക്കുറിച്ച്‌​ ആശങ്ക​ വേണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പ്രൈമറി സ്​കൂളുകള്‍ തുറക്കുന്നതില്‍ മുന്‍ഗണന നല്‍കണമെന്നാണ്​ വിദഗ്​ധരുടെ അഭിപ്രായം. സെപ്​റ്റംബര്‍ അഞ്ച്​, അധ്യാപക ദിനത്തിന്​ മുന്നോടിയായി എല്ലാ അധ്യാപകര്‍ക്കും വാക്​സിന്‍ ഉറപ്പാക്കുമെന്നും ആരോഗ്യമന്ത്രി മന്‍സുഖ്​ മാണ്ഡവ്യ അറിയിച്ചിരുന്നു.

Related Articles

Back to top button