IndiaLatest

കോവിഡ് പരിശോധന കുറഞ്ഞ ചിലവില്‍ : ഐഐടി ഗവേഷകര്‍

“Manju”

ശ്രീജ.എസ്
കൊല്‍ക്കത്ത: ഒരു മണിക്കൂറിനുള്ളില്‍ കോവിഡ് പരിശോധനാ ഫലം ലഭിക്കുന്ന ചിലവ് കുറഞ്ഞ ദ്രുത പരിശോധനാ ഉപകരണവുമായി ഘരഗ്പൂര്‍ ഐഐടിയിലെ ഗവേഷകര്‍. നിലവില്‍ ചിലവേറിയ രീതിയില്‍ ലബോറട്ടറികളിലും ആര്‍‌ടി-പി‌സി‌ആര്‍ മെഷീനുകളിലുമാണ് കോവിഡ് പരിശോധന നടത്തുന്നത്. ഐഐടി ഗവേഷകര്‍ വികസിപ്പിച്ചെടുത്ത പുതിയ ഉപകരണം വഴി പരിശോധനയുടെ ചിലവ് കുറയ്ക്കാന്‍ സാധിക്കും . ഓരോ പരിശോധനയും നടത്താന്‍ ഏകദേശം 60 മിനിറ്റ് സമയമാണ് എടുക്കുക.

ഈ ഉപകരണം വഴി 400 രൂപ നിരക്കില്‍ കോവിഡ് പരിശോധന നടത്താനാവുമെന്ന് ഗവേഷകര്‍ പറയുന്നു. സ്മാര്‍ട്ട്ഫോണ്‍ ആപ്പ് വഴി പരിശോധനാ ഫലം ലഭ്യമാക്കാനും സാാധിക്കും. വളരെ ചെലവേറിയ ആര്‍‌ടി-പി‌സി‌ആര്‍ മെഷീന് പകരമായി വളരെ കുറഞ്ഞ ചെലവില്‍ പരിശോധന നടത്താന്‍ ഈ പോര്‍ട്ടബിള്‍ ഉപകരണത്തിന് കഴിയും. ഒരേ പോര്‍ട്ടബിള്‍ യൂണിറ്റ് ധാരാളം ടെസ്റ്റുകള്‍ക്ക് ഉപയോഗിക്കാനും സാധിക്കും.മികച്ച രീതിയില്‍ കൃത്യതയും സംവേദനക്ഷമതയുമുളള ഈ ഉപകരണം തെറ്റായ ഫലം നല്‍കില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്.

Related Articles

Back to top button