KeralaLatest

നി​ല​വാ​ര​മി​ല്ലാ​ത്ത പ​ള്‍​സ്​ ഓക്​​സി​മീ​റ്റ​റു​ക​ളു​ടെ വില്പന വ്യാപകം

“Manju”

തൊ​ടു​പു​ഴ: സം​സ്ഥാ​ന​ത്ത്​ നി​ല​വാ​ര​മി​ല്ലാ​ത്ത പ​ള്‍​സ്​ ഓക്​​സി​മീ​റ്റ​റു​ക​ളു​ടെ വില്പന വ്യാപകമായതിനെ തുടര്‍ന്ന് ശക്തമായ നടപടിയുമായി സര്‍ക്കാര്‍. കഴിഞ്ഞ നാ​ലു​ ദി​വ​സ​ത്തി​നി​ടെ 56 ലക്ഷം രൂപ വിലവരുന്ന പ​ള്‍​സ്​ ഓക്​​സി​മീ​റ്റ​റുകളാണ് സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ നിന്നായി പിടികൂടിയത്. കോ​വി​ഡ്​ ബാ​ധി​ത​രു​ടെ എ​ണ്ണം വ​ര്‍​ധി​ച്ച​തി​ന​നു​സ​രി​ച്ച്‌​ പ​ള്‍​സ്​ ഓ​ക്​​സി​മീ​റ്റ​റി​ന്​ ആ​വ​ശ്യ​ക്കാ​ര്‍ കൂ​ടി​യ​താ​ണ്​ വ്യാജ ഉത്പന്നം വിപണിയിലെത്തിയത്.

ചൈ​നീ​സ്​ നി​ര്‍​മി​ത മീ​റ്റ​റു​ക​ള്‍ മും​ബൈ​യി​ല്‍​നി​ന്ന്​ കേ​ര​ള​ത്തി​ല്‍ എ​ത്തി​ച്ച്‌​ 1500 രൂ​പ മു​ത​ല്‍ക്കാ​ണ്​ വി​റ്റ​ഴി​ക്കു​ന്ന​ത്. ഡ്ര​ഗ്​​സ്​ ക​ണ്‍​ട്രോ​ള്‍ വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ അ​ന​ധി​കൃ​ത​മാ​യി എ​ത്തി​ച്ച 56.38 ലക്ഷത്തി​ന്റെ നി​ല​വാ​ര​മി​ല്ലാ​ത്ത പ​ള്‍​സ്​ ഓ​ക്​​സി​മീ​റ്റ​റുകളാണ് ക​ണ്ടെ​ത്തിയത്.2017ലെ ​മെ​ഡി​ക്ക​ല്‍ ഉ​പ​ക​ര​ണ ച​ട്ട​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത​വയാ​ണ്​ തി​രി​ച്ച​യ​ക്കു​ന്ന​തെ​ന്ന്​ സം​സ്ഥാ​ന ഡ്ര​ഗ്​​സ്​ ക​ണ്‍​ട്രോ​ള​ര്‍ കെ.​ജെ. ജോ​ണ്‍ പറഞ്ഞതായി റിപ്പോര്‍ട്ട്‌.

Related Articles

Back to top button