KeralaLatest

ഗിനിയില്‍ തടവിലായ ഇന്ത്യക്കാരില്‍ 15 പേരെ ഹോട്ടലിലേക്ക്‌ മാറ്റി

“Manju”

കൊച്ചി : ഇക്വറ്റോറിയല്‍ ഗിനിയില്‍ തടവിലായ 26 ഇന്ത്യക്കാരില്‍ 15 പേരെ നൈജീരിയന്‍ നാവികസേന ഹോട്ടലിലേക്ക് മാറ്റി. ചോദ്യം ചെയ്യാനാണെന്നാണ് വിവരം. കോടതിയില്‍ ഹാജരാക്കിയതായും വിവരമുണ്ട്. കൊല്ലം സ്വദേശി വിജിത് വി നായര്‍, വയനാട് സ്വദേശിയും കൊച്ചിയില്‍ താമസക്കാരനുമായ കപ്പലിലെ ചീഫ് ഓഫീസര്‍ സനു ജോസ് എന്നിവര്‍ ഇതില്‍ ഉള്‍പ്പെടുന്നു. കപ്പലില്‍ തടവിലുള്ള എറണാകുളം മുളവുകാട് സ്വദേശി മില്‍ട്ടണ്‍ ഡിക്കോത്തയാണ് ഭാര്യയെ തിങ്കള്‍ രാവിലെ ഫോണിലൂടെ ഇക്കാര്യം അറിയിച്ചത്.
തടവിലുള്ള 26 പേരുടെയും ഫോണ്‍ പിടിച്ചെടുത്തിരുന്നു. സൈനികരുടെ അനുമതിയോടെ ദിവസവും ഒരുതവണ വീട്ടിലേക്ക് വിളിക്കാം. ഇംഗ്ലീഷില്‍ മാത്രമേ സംസാരിക്കാന്‍ അനുവദിക്കു. കപ്പലില്‍ ഇപ്പോഴുള്ള 11 പേര്‍ക്കും ക്യാബിനില്‍ താമസിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ ഇതുവരെ ചര്‍ച്ചയ്ക്ക് എത്തിയിട്ടില്ല. പതിനാറ് ഇന്ത്യക്കാരും ശ്രീലങ്ക, പോളണ്ട്, ഫിലിപ്പീന്‍സ് സ്വദേശികളായ 10 പേരുമാണ് കപ്പലിലുള്ളത്. ആഗസ്ത് ഒമ്ബതിനാണ് കപ്പല്‍ പിടിച്ചെടുത്തത്.

Related Articles

Back to top button