KeralaLatest

ശ്രീശാന്ത് വീണ്ടും കളിക്കളത്തിലേയ്ക്ക്

“Manju”

ശ്രീജ.എസ്

കൊച്ചി: ഒത്തു കളി ആരോപണത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ വിലക്ക് അവസാനിച്ചതോടെ പ്രതീക്ഷയോടെ ശ്രീശാന്ത്. വിദേശ ലീഗില്‍ കളിക്കുന്നതിനൊപ്പം രഞ്ജി ട്രോഫി അടക്കമുള്ള ആഭ്യന്തര ക്രിക്കറ്റിലും സജീവമാകുമെന്ന ശുഭപ്രതീക്ഷ താരത്തിനുണ്ട്. വീണ്ടുമൊരു ലോകകപ്പ് എന്ന ആഗ്രഹവും മനസ്സില്‍ സൂക്ഷിക്കുന്നു. ഇതിനായി കഠിന പരിശീലനം നടത്തും. ടീമില്‍ എത്തുമോ എന്നത് ചിന്തിക്കുന്നില്ല. ഒരു ക്രിക്കറ്റര്‍ എന്ന നിലയില്‍ ഒരുങ്ങിയിരിക്കുകയാണ് താന്‍. സിനിമയ്ക്കും രാഷ്ട്രീയത്തിനും ഒപ്പം ഫിറ്റ്നസ് നിലനിര്‍ത്താന്‍ ശ്രമിച്ചിരുന്നു. രണ്ടു ലോകകപ്പ് കളിച്ച താരം എന്ന നിലയിലല്ല ഇപ്പോള്‍ പരിശീലനം നടത്തുന്നത്. കേരള ടീമില്‍ എത്തുക എന്നത് വലിയ ആഗ്രഹമായി മാറിക്കഴിഞ്ഞുവെന്നും ശ്രീശാന്ത് പറയുന്നു.

Related Articles

Back to top button