KeralaLatestThiruvananthapuram

എസ്എസ്എൽസി വിജയിച്ച കുട്ടികൾക്ക് കരിയർ ഗൈഡൻസ് ക്ലാസുകൾ

“Manju”

ജ്യോതിനാഥ് കെ പി

വാമനപുരം നിയോജകമണ്ഡലപരിധിയിൽ ഉള്ള 15 ഹൈസ്കൂളിൽ നിന്നും ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ 325 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങൾക്കും A+ ലഭിച്ചതായി അറിയിക്കുന്നു.

ഉന്നത വിജയം നേടിയവർക്കും ഒപ്പം പരീക്ഷയെഴുതിയ എല്ലാവർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു. മികച്ച വിജയം നേടിയവർക്കായി മുൻ വർഷങ്ങളിലെപ്പോലെ തന്നെ ഈ വർഷവും അനുമോദനവും കരിയർ ഗൈഡൻസ് ക്ലാസും നടത്താൻ ഉദ്ദേശിക്കുന്നുണ്ട്. ഇത്തവണ ഓൺലൈനിൽ ആകും ക്ലാസ് നടത്തുക. ഇതിനായി സ്കൂളുകളിൽ ഓൺലൈൻ സൗകര്യം ഒരുക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്. വീട്ടിലിരുന്നും ഓൺലൈൻ ക്ലാസിലും അനു മോദനത്തിലും പങ്കെടുക്കാം. വാമനപുരം നിയോജകമണ്ഡലത്തിന്റെ പരിധിക്ക് പുറത്തുള്ള സ്കൂളുകളിൽ പഠിച്ച് ഉന്നത വിജയം നേടിയ മണ്ഡലത്തിനകത്ത് താമസിക്കുന്ന വിദ്യാർഥികളുമുണ്ട്. ഇവരെയും ഓൺലൈൻ ക്ലാസിലും അനുമോദനത്തിലും ഉൾപ്പെടുത്തുന്നുണ്ട്. അത്തരത്തിലുള്ള വിദ്യാർത്ഥികൾ തങ്ങളുടെ പേര് ,വിലാസം ,ഫോട്ടോ, ഫോൺ നമ്പർ, സ്കൂളിൻറെ പേര്, മാർക്ക് ഷീറ്റ് പകർപ്പ് തുടങ്ങിയ വിവരങ്ങൾ എം.എൽ.എ യുടെ വെഞ്ഞാറമൂട്ടിലുള്ള ഓഫീസിൽ എത്തിക്കുകയോ [email protected] എന്ന ഇമെയിലിൽ അയയ്ക്കുകയോ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

വിശദവിവരങ്ങൾക്ക് താഴെ പറയുന്ന നമ്പരിൽ ബന്ധപ്പെടുക. 04722871627, 9809081851

Related Articles

Back to top button