IndiaLatest

ആമസോണ്‍ ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ സെയില്‍

“Manju”

ഓണ്‍ലൈന്‍ വിപണിയിലെ ഉത്സവമായ ആമസേണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ജനുവരി 13 മുതല്‍ ആരംഭിക്കുന്നു. മുന്‍ വര്‍ഷത്തെ സെയില്‍ പോലെ തന്നെ മികച്ച ഡീലിലും ഡിസ്‌ക്കൗണ്ടിലും ഉത്പന്നങ്ങള്‍ സ്വന്തമാക്കാവുന്നതാണ്. കൂടാതെ ആമസോണ്‍ പ്രൈം മെമ്പേഴ്‌സിന് പതിവ് പോലെ സെയിലില്‍ ഗാഡ്ജറ്റ്‌സും മറ്റ് ഉത്പന്നങ്ങളും വാങ്ങാന്‍ മുന്‍കൂട്ടി ആക്‌സസ് ലഭിക്കുന്നു. ഇതു കൂടാതെ എണ്ണമറ്റ ഉത്പന്നങ്ങള്‍ ഓഫറില്‍ സ്വന്തമാക്കാനായി തിരഞ്ഞെടുത്ത ബാങ്ക് കാര്‍ഡുകള്‍ക്ക് ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ടുണ്ട് മാത്രമല്ല ഇഎംഐ ഓഫറുകളിലും ഉത്പന്നങ്ങള്‍ നിബന്ധനകളോടെ വാങ്ങാം.

ആമസോണ്‍ ഗ്രേറ്റ് റിപബ്ലിക്ക് ഡേ സെയില്‍ ജനുവരി 13 ന് ആരംഭിച്ച് 17 നാണ് അവസാനിക്കുക. പ്രൈം മെമ്പേഴ്‌സിന് സെയിലില്‍ 13 ന് അര്‍ദ്ധ രാത്രി മുതല്‍ പ്രവേശിക്കാം. ഇത് കൂടാതെ മിക്ക ഉത്പന്നങ്ങളും പ്രൈം ഉപഭോക്താക്കള്‍ക്ക് ഒരു ദിവസം മുതല്‍ രണ്ട് ദിവസം വരെ നേരത്തെ ലഭിക്കുന്നു.

40 ശതമാനം ഓഫറില്‍ സ്മാര്‍ട്ട് ഫോണുകളും, 75 ശതമാനം ലാപ്പ്‌ടോപ്പ് ടാബ് ലെറ്റ് മറ്റ് സ്മാര്‍ട്ട് ഡിവൈസുകളും ലഭിക്കുമ്പോള്‍ 65 ശതമാനം ഓഫറില്‍ സ്മാര്‍ട്ട് ടെലിവിഷനുകളും വാഷിങ് മെഷീന്‍, റെഫ്രിജറേറ്റര്‍, എയര്‍ കണ്ടീഷണറുകളെന്നിവ ലഭിക്കുന്നു. കൂടാതെ എസ്ബിഐ കാര്‍ഡുകള്‍ക്ക് 10 ശതമാനം വരെ ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട് ലഭിക്കുന്നു മാത്രമല്ല ആകര്‍ഷകമായ എക്‌സ്‌ചേഞ്ച് ഓഫറും ലഭ്യമാണ്.

Related Articles

Back to top button