IndiaLatest

വെര്‍ച്വല്‍ ഡിജിറ്റല്‍ ആസ്തികളുടെ ഇടപാടിന് 30% നികുതി

“Manju”

ന്യൂഡല്‍ഹി ; ഡിജിറ്റല്‍ ഇടപാടുകളിലും നികുതി ചുമത്തി കേന്ദ്രബജറ്റ്. വെര്‍ച്വല്‍ ഡിജിറ്റല്‍ ഇഫക്‌ട്സില്‍ നിന്നുള്ള വരുമാനത്തിന് 30 ശതമാനം നികുതി ഏര്‍പ്പെടുത്തി. സഹകരണസംഘങ്ങള്‍ക്കുള്ള മിനിമം നികുതി 15 ശതമാനമാക്കി. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എന്‍പിഎസ് നിക്ഷേപങ്ങള്‍ക്ക് 14% വരെ നികുതി ഇളവ് ലഭിക്കും. സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ഇന്‍സന്റിവ് പദ്ധതി ഒരു വര്‍ഷം കൂടി നീട്ടി.

ആദായനികുതി റിട്ടേണ്‍ പരിഷ്കരിക്കുമെന്ന് കേന്ദ്രബജറ്റില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍. തെറ്റുകള്‍ തിരുത്തി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ രണ്ടുവര്‍ഷം സാവകാശം നല്‍കും. റിട്ടേണ്‍ അധികനികുതി നല്‍കി മാറ്റങ്ങളോടെ സമര്‍പ്പിക്കാം. മറച്ചുവച്ച വരുമാനം പിന്നീട് വെളിപ്പെടുത്താനും അവസരമുണ്ടാകുമെന്ന് ധനമന്ത്രി പറ‍ഞ്ഞു.

Related Articles

Back to top button