KeralaLatest

ശാന്തിഗിരി വിദ്യാഭവനില്‍ സ്മിജേഷ് എസ്.എം. പ്രിന്‍സിപ്പലായി ചുമതലയേറ്റു

“Manju”

പോത്തന്‍കോട് : ശാന്തിഗിരി ആശ്രമം എജ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് കീഴില്‍ ശാന്തിഗിരി വിദ്യാഭവന്‍ സീനിയര്‍ സെക്കന്ററി സ്കൂളില്‍ പ്രിന്‍സപ്പലായി സ്മിജേഷ് എസ്.എം. ചുമതലയേറ്റു. ഇന്ന് (18-03-2024) തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് നടന്ന ചടങ്ങില്‍ ആശ്രമം വൈസ് പ്രസിഡന്റ് സ്വാമി നിര്‍മ്മോഹാത്മ ജ്ഞാനതപസ്വി മഹനീയ സാന്നിദ്ധ്യമായിരുന്നു. എജ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് ജനനി കൃപ ജ്ഞാനതപസ്വിനി, ജനറല്‍ സെക്രട്ടറിയുടെ ഓഫീസ് ഇന്‍ചാര്‍ജ് സ്വാമി ആത്മധര്‍മ്മന്‍ ജ്ഞാന തപസ്വി എന്നിവര്‍ സാന്നിദ്ധ്യമായിരുന്നു. വിദ്യാഭവന്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പല്‍ ദീപ എസ്.എസ്., വിവിധ ഡിപ്പാര്‍ട്ട്മെന്റ് ചുമതലക്കാര്‍, അധ്യാപകര്‍, പേരന്റ് ടീച്ചര്‍ അസോസിയേഷന്‍ ചുമതലക്കാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

12-03-2024 ല്‍ ചേര്‍ന്ന ആശ്രമം ഡയറക്ടര്‍ ബോര്‍ഡ് തീരുമാനപ്രകാരം ആശ്രമം ഹ്യുമന്‍ റിസോഴ്സസ് ഡിപ്പാര്‍ട്ട്മെന്റ് മാര്‍ച്ച് 14 ന് പ്രിന്‍സിപ്പല്‍ നിയമന ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

Related Articles

Back to top button